അഴിമുഖം പ്രതിനിധി
മന്ത്രിസഭ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഉത്തരവായ ശേഷം മാത്രമേ അവ പുറത്തിറക്കുകയുള്ളൂ. തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്നതിനും തടസ്സമുണ്ടാകില്ല. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ആരോപങ്ങളാണ് ഈ വിഷയത്തിലുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറങ്ങും. സര്‍ക്കാരിന്റെ വെബ്സൈറ്റുകളിലും ഉത്തരവുകള്‍ ലഭ്യമാക്കും. തീരുമാനങ്ങള്‍ പുറത്തു നല്കുന്നതിനു വ്യക്തത വേണമെന്നുള്ളതു കൊണ്ടു മാത്രമാണ് കോടതിയെ സമീപിച്ചതെന്നും പിണറായി പറഞ്ഞു. നിയമം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് വിവരാവകാശ കമ്മീഷന് ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവ് ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നു വിഡി സതീശന് എംഎല്‍എ പറഞ്ഞു.