TopTop
Begin typing your search above and press return to search.

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്കു കൂടി നിട്ടി

അഴിമുഖം പ്രതിനിധി

നിലവിലുള്ള എല്ലാ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 6 മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സീനിയര്‍ ഗവ. പ്ലീഡര്‍മാരായി പി. നാരായണന്‍, പി.പി. താജുദ്ദീന്‍, പി. എന്‍. സന്തോഷ്, നിഷ ബോസ് എന്നിവരെ നിയമിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. സ്‌പെഷ്യല്‍ ഗവ, പ്ലീഡര്‍മാരായി എന്‍. മനോജ്കുമാര്‍, എം. ആര്‍. ശ്രീലത,പി. സന്തോഷ്‌കുമാര്‍ എന്നിവരെ നിയമിച്ചു.

കുളത്തില്‍ വീണു മരിച്ച മലപ്പുറം, തിരൂര്‍, പുറത്തൂര്‍ ചെമ്പ്ര വീട്ടില്‍ സി. സുഭാഷിന്റെ മകന്‍ അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മന്‍സിലില്‍ മുഹമ്മദ് കുര്‍ബാന്റെ മകള്‍ കെ.പി. ജാസ്മിന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. കാഞ്ഞങ്ങാട് കാസര്‍ഗോഡ് സ്‌റ്റേറ്റ് ഹൈവേയില്‍ പള്ളിക്കരയില്‍ വച്ച് കാര്‍ മരത്തിലിടിച്ച് മരിച്ച ആറുപേരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചു.


Next Story

Related Stories