കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി സംബന്ധിച്ച ഉത്തരവുകളില്‍ വ്യാപകമായ ചട്ടലംഘനമുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്. 2014 - 16 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് രൂക്ഷ വിമര്‍ശനം. കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. പീരുമേട്, കണ്ണന് ദേവന് മലനിരകള്‍ എന്നിവിടങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 2.61 ഹെക്ടര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ മെത്രാന് കായല്‍, കടമക്കുടി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതികളിലും ചട്ടലംഘനമുണ്ടായി. ഭൂനിയമങ്ങളില്‍ ചട്ടം ലംഘിച്ചാണ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, റവന്യുമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യു സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ല. ഏഴ് ബാറുകള്‍ക്കും 77 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്കി. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 166 ബാറുകള്‍ക്ക് പിന്നീട് യാതൊരു പരിശോധനയുമില്ലാതെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിവ്റേജസ് കോര്പ്പറേഷന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 1.07 ലക്ഷം ലീറ്റര്‍ മദ്യം ഒഴിവാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.