TopTop
Begin typing your search above and press return to search.

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി വി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേന പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളായി വിരമിച്ച ശേഷം പന്തീരാങ്കാവിനു സമീപം കുന്നത്തുപ്പാലത്തെ വീട്ടില്‍ ക്ലിനിക്ക് നടത്തുകയാണ് നാരായണന്‍. കഴിഞ്ഞ ചൊവ്വാഴ്ച പനിക്കു ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടി അധ്യാപകരെ വിവരം ധരിപ്പിക്കുകയും അവരാണ് ചൈല്‍ഡ് ലൈന്‍ില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിന്മേല്‍ നല്ലളം പോലീസാണ് കേസെടുത്തിരിക്കുന്നത്.


Next Story

Related Stories