അഴിമുഖം പ്രതിനിധി
പരസ്പരമുള്ള വാക്പോര് തുടരുന്നതിനിടയില്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ എം കെ രാഘവന് എം പി മുഖ്യമന്ത്രിക്ക് പരാതി നല്കി. തന്നെ അപമാനിച്ച് ഫെയ്സുബുക്കിലിട്ട പോസ്റ്റുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് എം പി അറിയിച്ചു. ജനപ്രതിനിധികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി അറിയിച്ചതായും രാഘവന് പറഞ്ഞു.
എംപിയുടെ ഫണ്ട് വിനിയോഗപ്രവൃത്തികളുടെ ബില്ല് വൈകിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ എംപിക്കും കളക്ടര്‍ക്കും ഇടയില്‍ മാസങ്ങളായി ഉണ്ടായിരുന്ന തര്‍ക്കമാണ് ഒടുവില്‍ പൊട്ടിത്തെറിയിലേക്കെത്തിച്ചത്. കോഴിക്കോട്ടെ രണ്ട് എംപിമാര്ക്കില്ലാത്ത പ്രശ്നം തന്റെ പദ്ധതികളില്‍ മാത്രം ആരോപിക്കുന്നതിന് പിന്നില്‍ വ്യക്തിപരമായി തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എംപി പറയുമ്പോള്‍ താനില്ലാത്ത യോഗത്തില്‍ എംപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കരാറുകാര്‍ക്ക് വേണ്ടിയാണ് എംപി സംസാരിക്കുന്നതെന്നും കലക്ടര്‍ തിരിച്ചടിച്ചു. താന്നെ സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്ത കളക്ടര്‍ മാപ്പ് പറയണമെന്ന് എം പി മാധ്യസമ്മേളനത്തില് ആവശ്യപ്പെട്ടതിനു പിന്നാലെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത കളക്ടര്‍ തിരിച്ചടിച്ചു. ഇത് വീണ്ടും ഇവര്‍ക്കിടയിലെ തര്‍ക്കം കൂട്ടുകയും സമൂഹമാധ്യമങ്ങളിലടക്കം എംപിയുടെയേും കളക്ടറുടെയും പക്ഷം പിടിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയും ചെയ്തു. എന്തായാലും മുഖ്യമന്ത്രിക്ക് പരാതി നല്കിയതുകൊണ്ട് ഇനി കാര്യത്തില്‍ എന്തു സംഭവിക്കുമെന്നത് ആകാംക്ഷയുണര്‍ത്തുന്നു.