TopTop
Begin typing your search above and press return to search.

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി കേസ്; രാഷ്ട്രീയ നേതാവിന്റെ മകന്‍ അറസ്റ്റില്‍

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി കേസ്; രാഷ്ട്രീയ നേതാവിന്റെ മകന്‍ അറസ്റ്റില്‍

സിനിമയില്‍ വേഷം വാങ്ങി നല്‍കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കൊല്ലത്താണു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു രാഷ്ട്രീയ നേതാവിന്റെ മകനെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൂചനകള്‍ വരുന്നുണ്ട്.

മുമ്പ് ഷോട്ട്ഫിലിമില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒരു സീരിയല്‍ നടിയാണ് കൂട്ടിക്കൊണ്ടുപോയതെന്നറിയുന്നു. പിന്നീട് ഈ പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. അവിടെവച്ചാണു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 18ആം തീയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. ഇങ്ങനെയൊരു സംഭവത്തില്‍ കേസ് എടുത്തതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ടെന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories