TopTop
Begin typing your search above and press return to search.

കാശ് രഹിത സമൂഹം; ഇന്ത്യയില്‍ നിന്നും യുഎസിന് പഠിക്കാനുള്ളത്

കാശ് രഹിത സമൂഹം; ഇന്ത്യയില്‍ നിന്നും യുഎസിന് പഠിക്കാനുള്ളത്

വിവേക് വാധ്വ

കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ തങ്ങളാണ് ആഗോളനേതാക്കള്‍ എന്ന് സിലിക്കോണ്‍ വാലി സ്വയം കരുതുന്നു. ഇന്‍റര്‍നെറ്റിന് ശേഷം ഏറ്റവും വലിയതെന്ന് പലരും പറയുന്ന ബിറ്റ്കോയിന്‍, ബ്ലോക്ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യകളെ അവര്‍ കൊണ്ടാടുന്നു. അതൊക്കെ കുറച്ച് ഗണിതവിദഗ്ധന്‍മാര്‍ക്ക് മാത്രം മനസിലാക്കാന്‍ കഴിയുന്നതാണ്. വന്‍തോതില്‍ കമ്പ്യൂട്ടര്‍ വിഭവ സ്രോതസുകള്‍ അതിനു വേണം- കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപവും.

പ്രായോഗിക കണ്ടുപിടിത്തങ്ങളും വിപുലമായ കീഴ്ത്തട്ട് ജോലിയും കൊണ്ട് ഇന്ത്യ അമേരിക്കയുടെ സാങ്കേതികവിദ്യ വ്യവസായത്തെ മറികടന്നിരിക്കാം എന്നു കരുതേണ്ടിവരും. ബിറ്റ്കോയിന്‍ ചെയ്തതിനെക്കാളും എത്രയോ കോടിക്കണക്കിന് കൂടുതല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യാവുന്ന ഡിജിറ്റല്‍ അടിസ്ഥാന സൌകര്യങ്ങളാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ, സാമ്പത്തിക സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടു തലമുറ ചാടിക്കടക്കുകയും ചൈനയിലെ വന്മതില്‍ പോലെയോ അമേരിക്കയുടെ അന്തര്‍സംസ്ഥാന ദേശീയപാതകള്‍ പോലെയോ ഉള്ള ബൃഹത്തായ ഒന്നുണ്ടാക്കുകയും ചെയ്തിരിക്കുന്നു.

ഒരു ദശാബ്ദം മുമ്പ് ഇന്ത്യ വലിയ പ്രശ്നം നേരിട്ടിരുന്നു: അതിലെ പകുതിയിലേറെപ്പേര്‍ക്കും എന്തെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉണ്ടായിരുന്നില്ല. ആശുപത്രികളോ സര്‍ക്കാര്‍ സേവനങ്ങളോ ഇല്ലാത്ത ഒരു ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ജനന സാക്ഷ്യപത്രം കിട്ടില്ല . നിങ്ങളാരാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബാങ്ക് എക്കൌണ്ട് തുറക്കാനോ വായ്പയെടുക്കാനോ ആകില്ല; നിങ്ങള്‍ സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറും-അതിലെ അംഗങ്ങള്‍ നിഴലുകളായി ജീവിക്കുകയും നികുതിയടയ്ക്കാതിരിക്കുകയും ചെയ്യും.

2009-ല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആധാര്‍ എന്ന പേരില്‍ ഒരു ബൃഹദ് പദ്ധതി തുടങ്ങി. വ്യക്തികളുടെ വിരലടയാളവും നേത്രാന്തര പടല ചിത്രവും വെച്ചുള്ള ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ. 2012-ഓടെ ഈ പദ്ധതിയില്‍ 1.1 ബില്ല്യണ്‍ ആളുകള്‍ക്ക് 12 അക്കമുള്ള തിരിച്ചറിയല്‍ ആക്കം നല്കി. ലോകത്തെ ഏറ്റവും വിജയകരമായ വിവരസാങ്കേതികവിദ്യ പദ്ധതിയെന്ന് പറയാവുന്ന ഇതാണ് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിട്ടത്.

എല്ലാവര്‍ക്കും ബാങ്ക് എക്കൌണ്ട് നല്കുക എന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത വെല്ലുവിളി. വായ്പ കൊടുക്കാന്‍ സാധ്യമല്ലാത്ത 11 പണമടവ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ബാങ്ക് എക്കൌണ്ടുകള്‍ തുടങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി അതിനൊപ്പം സൌജന്യ ലൈഫ് ഇന്‍ഷുറന്‍സ്, സാമൂഹ്യക്ഷേമ പദ്ധതികളെ ഇതുമായി ബന്ധിപ്പിക്കല്‍ എന്നിവയും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ 270 ദശലക്ഷത്തിലേറെ ബാങ്ക് എക്കൌണ്ടുകള്‍ തുറന്നു. 10 ബില്ല്യണ്‍ ഡോളറിലേറെ നിക്ഷേപവും.

തുടര്‍ന്ന് ഇന്ത്യ Unified Payment Interface (UPI) തുടങ്ങി. ആധാര്‍ പോലുള്ള ഒരു ഒരു ഏക തിരിച്ചറിയല്‍ സംവിധാനവുമായി ബന്ധപ്പെടുത്തി ഒരു ബാങ്ക് എക്കൌണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് പണം കൈമാറാന്‍ ബാങ്കുകള്‍ക്ക് സൌകര്യമൊരുക്കുന്നതാണ് ഇത്.

ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകളുടെ പ്രക്രിയ നോക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കടയില്‍ കൊടുക്കുമ്പോള്‍ കടയുടമ നിങ്ങളുടെ ഒപ്പ് പരിശോധിക്കുകയും ക്രെഡിറ്റ് കാര്‍ഡ് വിവരങള്‍ പണമടവ് പ്രക്രിയ നടത്തുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയിലേക്ക് അയക്കുകയും അവരത് അടയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്കുകളിലേക്ക് നല്കുകയും ചെയ്യുന്നു. ഈ സേവനത്തിന് പകരമായി ഇടപാടിന്റെ 2-3% അവര്‍ കടക്കാരനില്‍ നിന്നും ഈടാക്കുന്നു. ഇത് ഉപഭോക്താവിലേക്ക് പരോക്ഷമായി ചുമത്തുന്ന ഒരു നികുതിയാണ്.

UPI പോലൊരു സംവിധാനത്തില്‍ ഈ മൂന്നാം കക്ഷി ഇല്ലാതാകുന്നു. പണമിടപാട് ചെലവ് പൂജ്യത്തോളമാകുന്നു. മൊബൈല്‍ ഫോണും വ്യക്തിവിവര നമ്പറും ക്രെഡിറ്റ് കാര്‍ഡിന്റെയും പരിശോധന അക്കത്തിന്റെയും പകരമാകുന്നു. ആകെക്കൂടി വേണ്ടത് ഒരു സൌജന്യ ആപ് മൊബൈലില്‍ സ്ഥാപിക്കുകയും നിങ്ങളുടെ തിരിച്ചറിയല്‍ അക്കവും ബാങ്ക് PIN-ഉം ചേര്‍ക്കുകയുമാണ്. നിങ്ങള്‍ക്ക് ഉടനെ പണം കൈമാറാം ആര്‍ക്കും-നിങ്ങളുടെ ബാങ്ക് ഏതായാലും.

യുഎസില്‍ UPI പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു സാങ്കേതിക തടസവും ഇല്ല. പണം കൈമാറ്റം നിമിഷങ്ങള്‍ക്കുളില്‍ നടക്കും. ഒരു ബിറ്റ്കോയിന്‍ ഇടപാട് നടക്കുന്നതിനെക്കാള്‍ പത്തു മിനിറ്റിലേറെ വേഗത്തില്‍.

ഇന്‍ഡ്യ സ്റ്റാക്ക് എന്ന മറ്റൊരു പുതിയ സംവിധാനവും ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആളുകള്‍ക്ക് വ്യക്തിവിവരങ്ങള്‍, വിലാസങ്ങള്‍, ബാങ്ക് പ്രസ്താവനകള്‍, വൈദ്യ രേഖകള്‍, തൊഴില്‍ രേഖകള്‍, നികുതി രേഖകള്‍ എന്നിവ സുരക്ഷിതമായ പരസ്പരം ബന്ധപ്പെട്ട ഒരു ശൃംഖലയില്‍ രേഖപ്പെടുത്തി വെയ്ക്കാനും രേഖകളുടെ ഡിജിറ്റല്‍ കയ്യൊപ്പ് വെയ്ക്കാനും സാധ്യമാക്കുന്ന സംവിധാനമാണിത്. ആരുമായാണ് വിവരങ്ങള്‍ പങ്കുവെയ്ക്കേണ്ടതെന്ന് ഉപയോക്താവ് തീരുമാനിക്കുന്നു. ഇലക്ട്രോണിക് കയ്യൊപ്പ് ബയോമെട്രിക് പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നു.

മൊബൈല്‍ ഫോണ്‍ എക്കൌണ്ട് തുറക്കുന്ന ഉദാഹരണം നോക്കുക. മറ്റെല്ലായിടത്തും ഉപയോക്താവിന്റെ തിരിച്ചറിയല്‍ വിവരങ്ങളും പണമടവ് ചരിത്രവും സേവനദാതാക്കള്‍ അറിയേണ്ടതിനാല്‍ അതൊരു വിഷമം പിടിച്ച പണിയാണ്. ഇന്ത്യയില്‍ സര്‍ക്കാരിന് നല്‍കേണ്ട രേഖകളെല്ലാം കിട്ടാന്‍ ദിവസങ്ങളെടുക്കും. പുതിയ ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ പരിപാടിയിലൂടെ നിങ്ങളുടെ വിരലടയാളമോ നേത്രപടലാന്തര ചിത്രമോ കൊണ്ട് നിമിഷങ്ങള്‍ക്കുളില്‍ കാര്യം നടക്കുന്നു. ഇത് വൈദ്യ രേഖകള്‍ക്കും ഉപയോഗിക്കാം. നമുക്ക് യുഎസിലും ഇതൊക്കെ സാധ്യമാണ്, പക്ഷേ നാം ചെയ്യുന്നില്ല. കാരണ വിശ്വസനീയമായ ഒരു കേന്ദ്ര ഏജന്‍സിയും ഈ ജോലി ഏറ്റെടുക്കുന്നില്ല.

ഇന്‍ഡ്യ സ്റ്റാക് വായ്പയുടെ പതിവ് രീതികളും മാറ്റും. ഇപ്പോള്‍ സാധാരണ ഗ്രാമീണന് ചെറുകിട വായ്പ കിട്ടാന്‍ വഴിയില്ല. കാരണം അവര്‍ക്ക് വായ്പാ ചരിത്രമോ പരിശോധിക്കാവുന്ന ആധികാരിക രേഖകളോ ഇല്ല. ഇപ്പോള്‍ ആളുകള്‍ക്ക് അവരുടെ ഡിജിറ്റല്‍ ശേഖരത്തില്‍ നിന്നും ബാങ്ക് പ്രസ്താവനകള്‍, സേവന പണമടവ് രസീതികള്‍, ലൈഫ് ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ കാണിക്കാം. വായ്പകള്‍ പരിശോധനക്ക് ശേഷം ഉടന്‍ അനുവദിച്ചുകിട്ടും. ഇത് യുഎസില്‍ വ്യാപാര അനുവദിക്കുന്ന സംവിധാനത്തെക്കാള്‍ തുറന്നതാണ്.

നവംബറില്‍ അഴിമതിയും കള്ളനോട്ടും തടയാനുള്ള നീക്കത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചു. രാജ്യത്തെ വിതരണം ചെയ്യുന്ന പണത്തിന്റെ ഏതാണ്ട് 86% വരുമായിരുന്നു അത്. ഈ നീക്കം സമ്പദ് രംഗത്തെ പിടിച്ചു കുലുക്കുകയും വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. എങ്കിലും ഇത് ധീരമായ ഒരു നീക്കമായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യും. ഡിജിറ്റല്‍ പണമിടപാടുകളിലേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആധുനീകരണത്തിലേക്കും ഇത് നയിക്കും.

നോബല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഡാവോസിലെ ലോക സാമ്പത്തിക വേദിയില്‍ പറഞ്ഞത് കാശ് ഇല്ലാതാക്കാന്‍ യുഎസ് മോദിയുടെ വഴി പിന്തുടര്‍ന്ന് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങണം എന്നാണ്. കാരണം അതിന്റെ ‘ഗുണങ്ങള്‍ ചെലവിനെക്കാള്‍ വലുതാണ്’. അഴിമതിയും അസമത്വവും യുഎസിലും ലോകത്തെങ്ങും വലിയ പ്രശ്നമാകുന്നത് ചൂണ്ടിക്കാണിച്ചു അദ്ദേഹം പറഞ്ഞത്, “യുഎസും അതുപോലുള്ള രാജ്യങ്ങളും ഡിജിറ്റല്‍ കറന്‍സിയിലേക്ക് നീങ്ങണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അപ്പോള്‍ ഇത്തരം അഴിമതി കണ്ടെത്താനാകും. സ്വകാര്യത, സൈബര്‍ സുരക്ഷാ തുടങ്ങി പ്രധാന പ്രശ്നങ്ങളുണ്ട്, പക്ഷേ അതിനു വലിയ നേട്ടങ്ങളുമുണ്ട്.”

യു എസ് ഒരു കാശ് രഹിത സമൂഹമാകാന്‍ തയ്യാറായിട്ടില്ല. പക്ഷേ സിലിക്കോണ്‍ വാലിക്കും യുഎസിനും ഒരു വികസ്വര രാജ്യത്തില്‍ നിന്നും പഠിക്കാന്‍ പാഠങ്ങളുണ്ട്.


Next Story

Related Stories