ന്യൂസ് അപ്ഡേറ്റ്സ്

കോവിന്ദിനെ വിമര്‍ശിക്കുന്ന ട്വീറ്റ്; റാണ അയൂബിനെതിരേ വീണ്ടും ബിജെപി

ജാതിയാക്ഷേപം നടത്തിയെന്നാരോപിച്ച് റാണയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയൂബിനെതിരേ ബിജെപി പൊലീസില്‍ പരാതി നല്‍കി. അപകീര്‍ത്തികരവും വെറുപ്പുളവാകുന്നതരത്തില്‍ ഇടിച്ചുതാഴ്ത്തിയും രാംനാഥ് കോവിന്ദയ്‌ക്കെതിരേ റാണ അയൂബ് ട്വീറ്റ് ചെയ്തു എന്നുകാണിച്ചാണു ബിജെപി വക്താവ് നുപുര്‍ ശര്‍മ പരാതി നല്‍കിയിരിക്കുന്നത്.

‘നിങ്ങള്‍ ചിന്തിച്ചത് പ്രതിഭ പാട്ടീല്‍ ആയിരുന്നു ഏറ്റവും മോശം’ എന്നായിരുന്നു റാണ അയൂബ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാക്കവിഭാഗത്തോടുള്ള ജാതിയതയും, വെറപ്പും നിന്ദയും നിറഞ്ഞ മനോനിലയുടെ പ്രതികരണമാണ് റാണ അയൂബില്‍ നിന്നുണ്ടായത്. പട്ടികജാതിയില്‍പ്പെട്ട അംഗങ്ങളുടെ സമൂഹത്തിലുള്ള സ്ഥാനവും കഴിവും ഇടിച്ചുതാഴ്ത്തുകയാണ് റാണ അയൂബ് എന്നും പരാതിയില്‍ പറയുന്നു. എസ്‌സി/എസ് ടി പ്രിവന്റേഷന്‍ ആക്ട്പ്രകാരം റാണ അയൂബിനെതിരേ കേസ് എടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ബിജെപി, സംഘപരിവാറുകാര്‍ ഇതാദ്യമായല്ല റാണ അയൂബിനെതിരേ തിരിയുന്നത്. ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി ഗുജറത്ത് ഫൈല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്പ് എന്ന റാണയുടെ പുസ്തകത്തിനെതിരേ വലതുപക്ഷ മൗലികവാദിസംഘടനകള്‍ അതിരൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍