UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രാര്‍ത്ഥനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; കത്തോലിക്ക ബിഷപ്പുമാര്‍ ആദിത്യനാഥിനെ കണ്ടു

പ്രാര്‍ത്ഥനയുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ഒരു പള്ളി ആക്രമിച്ചിരുന്നു

പ്രാര്‍ത്ഥനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തോലിക്ക ബിഷപ്പുമാരുടെ പ്രതിനിധി സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. ഒരു വൈദികന്‍ പ്രാര്‍ത്ഥനയുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ മഹാരാജ്ഗഞ്ചിലെ ദതൗളി പ്രദേശത്തെ ഒരു പള്ളി ആക്രമിക്കുകയും പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കണ്ട്.

തങ്ങളുടെ പ്രാര്‍ത്ഥന സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഭയരഹിതമായി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി ലഖ്‌നൗ രൂപത ബിഷപ്പ് ഫാദര്‍ ഡെറാള്‍ഡ് ജോണ്‍ മത്തിയാസ് മാധ്യമങ്ങളോട് പറഞ്ഞു. 15 മിനിട്ട് നീണ്ടുനിന്ന യോഗത്തില്‍ സ്‌കൂളകളുമായും തദ്ദേശീയ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഉന്നയിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമുള്‍പ്പെടയുള്ള മേഖലകളിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി, ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. നിയമം കൈലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഫാദര്‍ മത്തിയാസ് അറിയിച്ചു.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ മതപ്രചാരകര്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ഹിന്ദുത്വ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇങ്ങനെ മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി ചില ഹൈന്ദവ സംഘടനകള്‍ ഖര്‍ വാപസി എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന തീവ്രഹിന്ദു സംഘടന കഴിഞ്ഞ ആഴ്ച ദതൗളിയിലെ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തിയത്. ഗോരഘ്പൂര്‍, ബിജ്‌നോര്‍, അലഹബാദ്, ബറേലി, വരാണസി എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍