എഡിറ്റര്‍

ഐ സി യുവില്‍ പിതാവിന്‍റെ ജീവനെടുക്കാന്‍ മകളുടെ ശ്രമം

Avatar

 സ്വന്തം പിതാവിനെ ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റില്‍വച്ച് മകള്‍ മരണത്തിലേത്ത് തള്ളിവിടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു. 

കോയമ്പത്തൂരില്‍ തടാകം റോഡില്‍ സ്ഥിതി ചെയ്യുന്ന ഡോ. മനോഹരന്‍ ആശുപത്രിയുടെ ഉടമ ഡോ. യു. മനോഹരന്റെ ഭാര്യയായ ഡോ. ജയസുധയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച 82 കാരനായ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

2015 സെപ്തബര്‍ നാലിനാണ് ജയസുധയുടെ പിതാവിനെ പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പള്‍സ് നിലച്ചുപോയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്ററിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേദിവസമാണ് ഡോ. ജയസുധയും ഒപ്പം അവരുടെ മൂത്തമകന്‍ ഡോ ഹരിപ്രസാദും ഇളയമകന്‍ വിഘ്‌നേഷും ഇദ്ദേഹത്തെ കിടത്തിയിരിക്കുന്ന മുറിയിലേക്കു വരുന്നത്. പിതാവിന്റെയരികില്‍ കുറച്ചുസമയയം ഇരുന്നശേഷം അവിടെയുണ്ടായിരുന്ന മൂന്നു ഡ്യൂട്ടി നഴ്‌സുമാരെയും പുറത്തേക്കു പറഞ്ഞു വിടുന്നു. പിന്നീട് ജയസുധയുടെ മകന്‍ ചില ഡോക്യുമെന്റ്‌സുകള്‍ കൈയില്‍ എടുക്കുന്നു. ഇതില്‍ പിതാവിനെ കൊണ്ട് ബലമായി വിരലടയാളം പതിപ്പിച്ചശേഷം, പള്‍സ് നിലനിര്‍ത്താനായി ഘടിപ്പിച്ചിരുന്ന ഐ വി ലൈന്‍ വലിച്ചു മാറ്റുകയാണ് ജയസസുധ ചെയ്യുന്നത്.

അത്ഭുതമെന്തെന്നാല്‍, മരണം ജയസുധയുടെ ആഗ്രഹപ്രകാരം ആ പിതാവിനെ പിടികൂടിയില്ലെന്നതാണ്. എന്നാല്‍ രണ്ടു മാസത്തിനകം അദ്ദേഹത്തിനു ജീവന്‍ വെടിയേണ്ടി വന്നെങ്കിലും അത് സ്വാഭാവികമരണമായിരുന്നു. പക്ഷേ സ്വത്തിനുവേണ്ടി സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകള്‍ നിയമത്തിനു മുന്നില്‍ കുടുങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. അവര്‍ ഡോ. ജയസുധയ്‌ക്കെതിരെ കൊലപാതകശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്.

http://goo.gl/wFTyzt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍