TopTop
Begin typing your search above and press return to search.

റേഡിയേഷന്‍ തടയാന്‍ പച്ച ചാണകം; ആര്‍എസ്എസ് ടെക്നോളജി

റേഡിയേഷന്‍ തടയാന്‍ പച്ച ചാണകം; ആര്‍എസ്എസ് ടെക്നോളജി

അഴിമുഖം പ്രതിനിധി

മൊബൈല്‍ ഫോണുകളില്‍ നിന്നും പ്രവഹിക്കുന്ന അപകടകരമായ വികിരണങ്ങളെ തടയാന്‍ പശുവിന്‍ ചാണകത്തിനു കഴിയും എന്ന് ആര്‍എസ്എസിന്റെ അഖില ഭാരതീയ ഗോ സേവാ പ്രമുഖ് ശങ്കര്‍ ലാല്‍. ഫോണിന്റെ ബാക്ക് കവറിനു മുകളില്‍ ആണ് ഇവര്‍ ചാണകം തേച്ചിരിക്കുന്നത്. താനും സംഘടനയിലെ ധാരാളം പേരും ഈ ‘സാങ്കേതിക വിദ്യ’ പിന്തുടരുന്നു എന്ന് ശങ്കര്‍ലാല്‍ അറിയിച്ചു.

‘പശു നമ്മുടെ മാതാവാണ്.അതിന്റെ വിസര്‍ജ്യങ്ങള്‍ അമൃതാണ്. അവയ്ക്ക് മനുഷ്യനെ ഏത് അസുഖങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള കഴിവുണ്ട്. കാന്‍സറില്‍ നിന്നും രക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് റേഡിയേഷനില്‍ നിന്നും രക്ഷിച്ചു കൂടാ. ജുനഗഡിലുള്ള ശാസ്ത്രജ്ഞന്മാര്‍ ചാണകത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയ വിവരം നിങ്ങള്‍ അറിഞ്ഞില്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി

കൂടാതെ തങ്ങള്‍ ഗോമൂത്രം കുടിക്കാറുണ്ട് , 76മത്തെ വയസ്സിലും തന്നെ ആരോഗ്യവാനാക്കുന്നത് ഗോമൂത്രം ആണെന്നും സ്വാഭാവിക പ്രസവം ഉറപ്പാക്കാന്‍ ഗര്‍ഭിണികളെക്കൊണ്ട് ചാണകവും ഗോമൂത്രവും ചേര്‍ത്തുള്ള ,മിശ്രിതം കഴിപ്പിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചാണകം നാടന്‍ പശുവിന്റെതു തന്നെ എന്ന് ഉറപ്പാക്കണം എന്നും ശങ്കര്‍ ലാല്‍ സൂചിപ്പിച്ചു.




Next Story

Related Stories