TopTop
Begin typing your search above and press return to search.

വിശദീകരണം വേണ്ട, വര്‍ഗീയത തന്നെ; കെ സി അബുവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യ ശാസന

വിശദീകരണം വേണ്ട, വര്‍ഗീയത തന്നെ; കെ സി അബുവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യ ശാസന

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്റെ പരസ്യ ശാസന. ബേപ്പൂര്‍ പ്രസംഗത്തിന്റെ പേരിലാണ് നടപപടി. ഇതുമായി ബന്ധപ്പെട്ട് അബു സമര്‍പ്പിച്ച വിശദീകരണം കമ്മിഷന്‍ തള്ളി.

ബേപ്പൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ് കോയയെ തോല്‍പ്പിച്ചാല്‍ കോഴിക്കോടിന് മുസ്ലിം മേയറെയും എംഎല്‍എ യും കിട്ടുമെന്നായിരുന്നു അബു പറഞ്ഞത്. നിലവില്‍ കോഴിക്കോട് മേയറാണ് മമ്മദ് കോയ. നിയമസഭ തെരഞ്ഞെടുപ്പില്‍ മമ്മദ് കോയയുടെ എതിരാളി യുഡിഎഫിലെ ആദം മുല്‍സിയാണ്.


Next Story

Related Stories