അഴിമുഖം പ്രതിനിധി
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരഖണ്ഡില്‍ പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഭൂരിപക്ഷം ഉണ്ടോയെന്ന് അറിയാന്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വിശ്വാസവോട്ടെടുപ്പിന് സുപ്രീംകോടതിക്ക് നിരീക്ഷകനെ അയക്കാമെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാത്രമേ നിരീക്ഷകനായി അയക്കാവൂവെന്നും റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു.
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ രാഷ്ട്രപതി ഭരണം റദ്ദാക്കരുതെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 27-നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഉത്തരഖണ്ഡ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയിരുന്നു. അതിനെതിരെ സുപ്രീംകോടതിയില്‍ കേന്ദ്രം അപ്പീല്‍ നല്‍കുകയും കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ഉത്തരഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം

Next Story