TopTop
Begin typing your search above and press return to search.

ഉഡ്ത പഞ്ചാബ് വിവാദം; ഏല്‍പ്പിക്കാത്ത ജോലി ചെയ്യേണ്ടന്ന് പഹ്‌ലജ് നിഹലാനിയോട് കോടതി

ഉഡ്ത പഞ്ചാബ് വിവാദം; ഏല്‍പ്പിക്കാത്ത ജോലി ചെയ്യേണ്ടന്ന് പഹ്‌ലജ് നിഹലാനിയോട് കോടതി

അഴിമുഖം പ്രതിനിധി

സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക, അവയെ സെന്‍സര്‍ ചെയ്യലല്ല നിങ്ങളുടെ ജോലി; ദേശീയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹാലിനിയോട് മുംബൈ ഹൈക്കോടതിയുടെ ഓര്‍മപ്പെടുത്തല്‍.

ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിനു സെന്‍സറിംഗ് സമയത്ത് 89 കട്ടുകള്‍ നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ സിനിമയുടെ നിര്‍മാതാവ് അനുരാഗ് കശ്യപും അദ്ദേഹത്തിന്റെ ഫാന്റം ഫിലിംസും കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി പരിഗണിക്കുമ്പോഴായിരുന്നു നിഹാലാനിയെ ചെയ്യേണ്ട ജോലി കോടതി ഓര്‍മിപ്പിച്ചത്. പേരിലെ സെന്‍സര്‍ നിങ്ങളില്‍ നിക്ഷിപ്തമായ അവകാശങ്ങളില്‍ ഇല്ല. പൊതുജനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക മാത്രമാണ് നിങ്ങളിലുള്ള അധികാരം; കോടതി ചൂണ്ടിക്കാട്ടി. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച് തിങ്കളാഴ്ച്ച വിധി പറയാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനെതിരെ കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്.

എന്തിനാണ് നിങ്ങള്‍ ഈ ചിത്രത്തിനെതിരെ ഇത്രയും പ്രതിഷേധം ഉണ്ടാക്കുന്നത്. അത് ദ്രോഹം ചെയ്യലാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ എന്ന നിലയില്‍ ഇത്തരം നിലപാടുകള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ടതാണ്. ഇപ്പോഴത്തെ തലമുറ കാര്യങ്ങള്‍ കുറച്ചു കൂടി പക്വതയോടെ കാണുന്നവരാണ്; ഇതേ കേസ് ഇന്നലെ പരിഗണച്ചപ്പോഴും സെന്‍സര്‍ ബോര്‍ഡിനോടുള്ള കോടതിയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു.

സിനിമയുടെ പേരില്‍ നിന്നും പഞ്ചാബ് എന്ന പദം നീക്കം ചെയ്യുക, തെരഞ്ഞെടുപ്പ്, എംഎല്‍എ, പാര്‍ലമെന്റ് എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കുക എന്നിവയൊക്കെയായിരുന്നു നിഹലാനിയുടെ കല്‍പ്പനകള്‍. പഞ്ചാബിലെ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ അടിമുടി രാഷ്ട്രീയം നിറഞ്ഞു നില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. അകാലിദള്‍-ബിജെപി സഖ്യമാണ് പഞ്ചാബില്‍ ഭരണം നടത്തുന്നത്.


Next Story

Related Stories