അഴിമുഖം പ്രതിനിധി
ട്വി20 വനിതാ ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ഓസ്‌ത്രേലിയയെ എട്ടുവിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് തോല്‍പ്പിച്ചാണ് കന്നി കിരീടം നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഞ്ചു വിക്കറ്റിന് ഓസ്‌ത്രേലിയ 148 റണ്‍സ് നേടി. 19.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഓസ്‌ത്രേലിയന്‍ സ്‌കോര്‍ മറികടന്നു.
ഓസ്‌ത്രേലിയക്കുവേണ്ടി ക്യാപ്റ്റന്‍ മെഗ് ലാനിങും എലിസെ വിലാനി 52 റണ്‍സും നേടിയപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനുവേണ്ടി ഹെയ്‌ലി മാത്യൂസ് 66 റണ്‍സും സ്റ്റാഫ്‌നീ ടെയ്‌ലര്‍ 59 റണ്‍സും നേടി. ഹെയ്‌ലിയുടേയും സ്റ്റഫാനിയുടേയും 120 റണ്‍സിന്റെ റെക്കോര്‍ഡ് ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പാണ് വിജയത്തിന് അടിത്തറ പാകിയത്.ഹെയ്‌ലി ആറ് ഫോറുകളും മൂന്ന് സിക്‌സുകളും നേടിയപ്പോള്‍ സ്റ്റഫാനി എട്ടു ഫോറുകള്‍ അടിച്ചു കൂട്ടി. ഓസ്‌ത്രേലിയ മൂന്നു തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്.
ഓസ്‌ത്രേലിയക്ക് എതിരെ എട്ട് കളികളിലും തോറ്റ ചരിത്രമുള്ള വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ ആദ്യ ജയം നേടിയപ്പോള്‍ തകര്‍ന്നത് തുടര്‍ച്ചയായ നാലാം കിരീടമെന്ന് ഓസ്‌ത്രേലിയന്‍ മോഹമാണ്.
ഇന്ന് രാത്രി പുരുഷ വിഭാഗം ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.
വനിത ടി 20 കിരീടം വെസ്റ്റ് ഇന്‍ഡീസിന്
Next Story