രാവണ്‍ എന്ന പരില്‍ അറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് 15 മാസത്തിന് ശേഷം ജയില്‍ മോചിതനായി. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രചാരണങ്ങളും പ്രതിഷേധ പരിപാടികളും നടന്നിരുന്നു. ഈ രാജ്യത്ത് ഒരാളേയും സ്വേച്ഛാധിപതിയാകാന്‍ ദലിതര്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് മുന്നറിയിപ്പ് നല്കി. ഭരണഘടന തന്നെയാണ് ഏറ്റവും ഉന്നതമായതെന്നും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് സംശയമുള്ളവര്‍ക്ക് അത് തീര്‍ത്തുകൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ആസാദ് വ്യക്തമാക്കി. ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ആസാദ് വ്യക്തമാക്കി.
ദേശീയ സുരക്ഷ നിയമപ്രകാരമാണ് ആസാദിനെ അറസ്റ്റ് ചെയ്തതും തടങ്കലില്‍ വച്ചതും. 2017 മേയിലെ സഹരണ്‍പൂര്‍ കലാപത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ പോരാട്ടത്തിന്റെ വിജയമാണ് ആസാദിന്റെ മോചനമെന്ന് ആംനസ്റ്റി ഇന്ത്യ അഭിപ്രായപ്പെട്ടു. ബിജെപിക്കെതിരെ ദലിതര്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുന്ന സാഹചര്യത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആസാദിനെ മോചിപ്പിക്കാനുള്ള യുപി സര്‍ക്കാരിന്റെ തീരുമാനമെന്ന് വിലയിരുത്തുന്നവരുണ്ട്.
Also Read: ചന്ദ്രശേഖര്‍ ആസാദ്: സംഘപരിവാറിനെ വിറപ്പിച്ച് പുതിയ ദളിത് നേതാവ് ഉദയം കൊള്ളുമ്പോള്‍
Also Read: അടിക്ക് തിരിച്ചടി: യുപിയില്‍ ചന്ദ്രശേഖറിന്റെ പുതിയ ദളിത് – അംബേദ്കറൈറ്റ് രാഷ്ട്രീയം
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണകാലത്ത് ദലിതര്‍ക്കെതിരെ ഗോരക്ഷ ഗുണ്ടകളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ദലിതര്‍ക്കെതിരായ അതിക്രമം തടയുന്ന എസ് സി - എസ് ടി ആക്ടിലെ കര്‍ശന വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് നിയമം ദുര്‍ബലപ്പെടുത്തുകയാണ് സുപ്രീം കോടതി ചെയ്തത് എന്ന് ആരോപിക്കുന്ന ദലിത് സംഘടനകള്‍ പ്രതിഷേധിച്ച ദലിതരെ അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്ന് കുറ്റപ്പെടുത്തിയിരുന്നു. മഹാറാണ പ്രതാപ് അനുസ്മരണവുമായി ബന്ധപ്പെട്ട് ദലിത് മേഖലകളില്‍ സവര്‍ണര്‍ ഉച്ചത്തില്‍ പാട്ടുവച്ചുണ്ടാക്കിയ ഉപദ്രവമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. കലാപത്തില്‍ 24 ദലിത് വീടുകള്‍ക്ക് സവര്‍ണര്‍ തീയിട്ടിരുന്നു.
https://www.azhimukham.com/india-in-up-new-dalit-leader-chandrashekhar-and-his-bhim-army-become-threat-to-sanghparivar/
https://www.azhimukham.com/india-chandrasekhar-azad-new-ambedkarite-dalit-movement/
https://www.azhimukham.com/update-up-caste-violence-bhimarmy-leaders-brother-shotdead/