TopTop
Begin typing your search above and press return to search.

ചെന്നൈയില്‍ നിന്നും കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി

ചെന്നൈയില്‍ നിന്നും കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി

ചെന്നൈയില്‍ നിന്നും കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. പൊലീസാണ് വിവരം അറിയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമായായിരുന്നതായാണു പൊലീസ് നല്‍കുന്ന വിവരമെന്നു എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 26 മുതലായിരുന്നു ഗാനത്തെ കാണാതാകുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പയിന്‍ നടന്നുവരികയായിരുന്നു.

28 കാരിയായ ഗാനം ഒരു ബ്യൂട്ടിപാറലറിന്റെ മാര്‍ക്കറ്റിംഗ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഗാനം ഫോട്ടോഗ്രാഫര്‍, മോഡല്‍ എന്നിങ്ങനെയാണ് അടയാളപ്പെടുത്തിയിരുന്നത്. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ പിതാവ് ഡല്‍ഹിയിലാണ്. മാതാവ് ജീവിച്ചിരിപ്പില്ല.

കാണാതാകുന്ന ദിവസം രാവിലെ തന്റെ ഇരുചക്രവാഹനത്തില്‍ ജോലിക്കെന്നു പറഞ്ഞാണു ഗാനം വീട്ടില്‍് നിന്നും പോയത്. വിരുഗമ്പക്കത്തുള്ള സുഹൃത്തിനെ കണ്ടശേഷമേ മടങ്ങിയെത്തൂ എന്നു ബന്ധുക്കളോടു പറഞ്ഞിരുന്നു. പക്ഷേ അവര്‍ തിരികെ വന്നില്ല. ഗാനം വിരുഗമ്പക്കത്തു നിന്നും നുങ്കമ്പാക്കത്തേക്കു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.


Next Story

Related Stories