TopTop
Begin typing your search above and press return to search.

ഭാര്യയെ കാറിനുള്ളില്‍ തീയിട്ടു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കാറിനുള്ളില്‍ തീയിട്ടു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ചെന്നൈയില്‍ ഭാര്യയെ തീയിട്ടു കൊന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കാറില്‍ കുടുംബമായി യാത്രചെയ്യുമ്പോള്‍ ഇവര്‍ക്കിടയില്‍ വഴക്ക് ഉണ്ടാവുകയും തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ കൂടെയായ ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ തീയിട്ടു കൊലപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവ് ജയപാല്‍ ഭാര്യ പ്രേമയും രണ്ടു കുട്ടികളും ഒത്ത് യാത്ര ചെയ്യുമ്പോള്‍ ചെന്നൈ നന്ദനം ഭാഗത്ത് വെച്ചാണ്‌ സംഭവം നടന്നത്. ജയപാല്‍ നിത്യേനയുള്ള കുടുംബ ചിലവുകള്‍ക്കായി പണം നല്‍കാത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു.

കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ പ്രേമയുടെ ദേഹത്ത് ഒഴിച്ചതിനു ശേഷം ജയപാല്‍ തീക്കൊളുത്തുകയായിരുന്നു. തീ ആളിക്കത്തുമ്പോഴും കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചു പ്രേമ കുട്ടികളെ പുറത്തേക്ക് എറിഞ്ഞതിനാല്‍ അവര്‍ രക്ഷപ്പെട്ടു. കുട്ടികള്‍ക്ക് നിസാരമായ പരിക്കുകകള്‍ മാത്രമേ ഉള്ളു.

തീക്കൊളുത്തിയത്തിനു ശേഷം ആത്മഹത്യയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ജയപാല്‍ ഭാര്യയേയും മക്കളെയും ആംബുലന്‍സില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. സാരമായി പൊള്ളലേറ്റ പ്രേമ വൈകുന്നേരത്തോടെ മരിച്ചു എന്ന്പോലീസ് പറഞ്ഞു.


Next Story

Related Stories