TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ് വിട്ടത് മുതല്‍ എന്നെ തിരിച്ചു കൊണ്ട് വരാന്‍ നേതാക്കള്‍ ശ്രമിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസ് വിട്ടത് മുതല്‍ എന്നെ തിരിച്ചു കൊണ്ട് വരാന്‍ നേതാക്കള്‍ ശ്രമിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്
മുന്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ സിപിഎം പ്രവര്‍ത്തകനുമായ ചെറിയാന്‍ ഫിലിപ്പ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. കോണ്‍ഗ്രസ് വിട്ടത് മുതല്‍ എന്നെ തിരിച്ചു കൊണ്ട് വരാന്‍ ചില നേതാക്കള്‍ ശ്രമിക്കുകയാണെന്നും തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

'എന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. 2001 ല്‍ കോണ്‍ഗ്രസ് വിട്ടത് മുതല്‍ എന്നെ തിരിച്ചു കൊണ്ട് വരാന്‍ ചില പ്രമുഖ നേതാക്കള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാന്‍ ഒരിക്കലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഏതാനും വര്‍ഷമായി പകലന്തിയോളം ഏ കെജി സെന്ററാണ് എന്റെ പ്രവര്‍ത്തന കേന്ദ്രം. 16 വര്‍ഷമായി സി പി ഐ (എം) സഹയാത്രികനായി രാഷ്ട്രീയ വേദിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായ ഞാന്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന രാഷ്ട്രീയ ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്.'

Next Story

Related Stories