TopTop
Begin typing your search above and press return to search.

വിഷു കഴിഞ്ഞാല്‍ എല്ലാം ശരിയായേക്കുമെന്നു ചെറിയാന്‍ ഫിലിപ്പ്

വിഷു കഴിഞ്ഞാല്‍ എല്ലാം ശരിയായേക്കുമെന്നു ചെറിയാന്‍ ഫിലിപ്പ്

പിണറായി വിജയന്‍ സര്‍ക്കാരന് ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നു പരോക്ഷമായ സൂചിപ്പിച്ച് സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ വീഴ്ചകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നും ആരോടും മാപ്പിരക്കേണ്ടതില്ലെന്നും ചെറിയാന്‍ പറയുന്നു. ചില മേഖലകളില്‍ ചില്ലറ അഴിച്ചുപണികള്‍ വേണ്ടിവരും, വിഷു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനുള്ള കഠിനയജ്ഞത്തില്‍ ഏര്‍പ്പടാമെന്നും ചെറിയന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവിതത്തിലുടനീളം ഒഴുക്കിനെതിരെ നീന്തി വിജയിച്ചിട്ടുള്ള പിണറായി വിജയന്‍ ഭരണരംഗത്തും ഒഴുക്കിനെതിരെ നീന്തി വിജയിക്കണം. സത്യസന്ധമെന്ന് ഉറപ്പുള്ള നിലപാടുകളില്‍ പതറാതെ ഉറച്ചു നില്‍ക്കണം. ഭരണ വീഴ്ചയുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകണം. ആരോടും മാപ്പിരക്കേണ്ട കാര്യമില്ല. പിച്ചവെച്ച് നടക്കുമ്പോള്‍ വീഴുന്നത് ബാലാരിഷ്ടത മാത്രമാണ്.

കള്ള പ്രചരണങ്ങളിലൂടെ മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്ന ചില മാധ്യമങ്ങളുടെ കെണിയില്‍ വീഴരുത്. അവരാല്‍ നയിക്കപ്പെടുന്ന പോപ്പുലിസം എന്ന തരികിടയില്‍ വിശ്വസിക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ കീഴടങ്ങരുത്. ഇന്നത്തെ പ്രതിസന്ധികള്‍ ഇച്ഛാശക്തിയോടെയുള്ള ഭരണ നടപടികളിലൂടെ അതിജീവിക്കാം. അതിന് ചില മേഖലകളില്‍ ചില്ലറ അഴിച്ചുപണികള്‍ വേണ്ടിവരും. വിഷു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനുള്ള കഠിനയജ്ഞത്തില്‍ ഏര്‍പ്പെടാം. ആത്മബലമുള്ളവരെ ആര്‍ക്കും തകര്‍ക്കാനാവില്ല. ശത്രുക്കള്‍ കല്ലില്‍ കടിച്ച് പല്ല് കളയുകയേയുള്ളൂ.....


Next Story

Related Stories