എഡിറ്റര്‍

ഇന്ത്യയില്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതും ഫെമിനിസം; ചേതന്‍ ഭഗത്

ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി കലാകാരന്‍മാര്‍ പാക് തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നു ചേതന്‍ ഭഗത്. എന്‍ ഡി ടി വി യുടെ ദ ടൗണ്‍ഹാള്‍ എന്ന പരിപാടിയില്‍ ബര്‍ക്ക ദത്തുമായുള്ള അഭിമുഖ സംഭാഷണത്തിനിടയിലായിരുന്നു ചേതന്റെ പ്രതികരണം. 

തുടര്‍ന്നു ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ എന്ന ചേതന്റെ പുതിയ പുസ്തകത്തിന്റെ ഭാഗമായുള്ള ഫെമിനിസ്റ്റ് ആശയങ്ങള്‍ ചര്‍ച്ചയിലേക്കു വന്നു.

ഫെമിനിസം വളരെ വ്യാപിച്ചു കിടക്കുന്നതാണെന്നും ഓരോ സാമൂഹ്യ സാഹചര്യങ്ങളിലും അത് മാറികൊണ്ടിരിക്കുമെന്നും ചേതന്‍ പറയുന്നു. അമേരിക്കയില്‍ സിഇഒകളായി ഉയരുന്നിടത് അതു നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കുന്നതും ഫെമിനിസ്റ്റ് ആശയമാണ്. തന്റെ നോവല്‍ ഇന്ത്യയിലെ എല്ലാ പെണ്‍കുട്ടികളുടെയും കഥയല്ലെന്നും മറിച്ചു ഒരൊറ്റ പെണ്‍കുട്ടിയുടെ കഥയാണെന്നും ചേതന്‍ പറഞ്ഞു. സ്വതന്ത്രമായ വ്യക്തിത്വങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഷ്ടമാണെന്നും അതേസ്ഥാനത്തുള്ള പുരുഷന്മാര്‍ എല്ലാ അംഗീകാരങ്ങളും ലഭിക്കുന്നുണ്ടെന്നും, ഒരു സ്ത്രീയുടെ പക്ഷത്തു നിന്നും എഴുതുക എന്നത് വെല്ലുവിളി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

വിവാദങ്ങള്‍ സൃഷ്ടിച്ച ചേതന്‍ ഭഗത്തിന്റെ ട്വീറ്റുകളെ കുറിച്ചും ബര്‍ക്ക ചോദിച്ചു. പലപ്പോഴും അയാള്‍ ഉത്തരം പറയാന്‍ പതറുന്നുണ്ടായിരുന്നു.

അഭിമുഖം കാണാന്‍;https://goo.gl/LtaOn2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍