രാഹുല്‍ ഗാന്ധിയെ കഴുതയോട് ഉപമിച്ച കോണ്‍ഗ്രസ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കഴുതയോട് ഉപമിച്ച കോണ്‍ഗ്രസ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എ ആര്‍കെ റായിയെയാണ് ആക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. ആര്‍കെ റായിക്കെതിരെയുള്ള നടപടി സംസ്ഥാന നേതൃത്വം ഏകകണ്ഠമായാണ് എടുത്തത്.

രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് ഒരു കഴുതയെ കുതിരയെന്ന് വിളിക്കാന്‍ സാധിക്കില്ല എന്ന തന്റെ പരാമര്‍ശമാണ് പുറത്താക്കാന്‍ കാരണം. എന്നാല്‍ പാര്‍ട്ടിക്ക് തന്റെ നിരീക്ഷണം തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ അവര്‍ അന്ധരാണെന്നും അല്ലെങ്കില്‍ അന്ധനെപോലെ അഭിനയിക്കുകയാണെന്നും ആര്‍കെ റായ് നടപടിയെക്കുറിച്ച് പ്രതികരിച്ചു.

കൂടാതെ കോണ്‍ഗ്രസ് നടപടിയെ സ്വാഗതം ചെയ്തു കൊണ്ട് ആര്‍കെ റായ് പറഞ്ഞത് പാര്‍ട്ടിയുടെ നീക്കത്തില്‍ വിഷമം ഇല്ലെന്നും താന്‍ ഇപ്പോള്‍ പൂര്‍ണ സ്വതന്ത്രനാണെന്നുമാണ്‌. പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ആര്‍കെ റായിക്കെതിരെ പാര്‍ട്ടിയില്‍ പരാതിയുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റായ്ക്ക് കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കമ്മിറ്റി ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നതായ് എഐസിസി സംസ്ഥാന ജന.സെക്രട്ടറി ബികെ ഹരിപ്രസാദ് അറിയിച്ചു. ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ അജിത് ജോഗിയുമായി ആര്‍കെ റായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പാര്‍ട്ടി മാറുമെന്നും അഭ്യൂഹമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍