അഴിമുഖം പ്രതിനിധി
കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. കേരള ബാങ്ക് പദ്ധതിയെ ഗൗരവമായി കാണുന്നു. എസ് ബി ടി നിലനില്‍ക്കണമെന്നാണ് ആഗ്രഹം. അഴിമതിക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ്ജും കായിക മന്ത്രി ഇപി ജയരാജനും തമ്മിലെ വിഷയത്തില്‍ ഇപിയെ പിണറായി പിന്തുണച്ചു. അഞ്ജുവിനെ ഇപി അപമാനിച്ചിട്ടില്ല. വിമാന യാത്രയെ കുറിച്ചു മാത്രമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം നല്ല രീതിയിലാണ് അവര്‍ മടങ്ങിയത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല താനെന്ന് അഞ്ജു പറഞ്ഞതായി പിണറായി വെളിപ്പെടുത്തി. രാഷ്ട്രീയക്കാരിയായല്ല താന്‍ അഞ്ജുവിനെ കാണുന്നതെന്നു അവരോട് പറഞ്ഞു.
അഞ്ജു വിഷയത്തില്‍ ഇപിയെ പിന്തുണച്ച് പിണറായി

Next Story