കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍

സോജൻ സ്വരാജ്  വിവാഹം കുട്ടിക്കളിയല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ ഇടുക്കി ജില്ലയിൽ മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ജീവിതം തെളിയിക്കുന്നത് അത് കുട്ടിക്കളിയേക്കാൾ ലഘുവായ ഒന്നാണെന്നാണ്. ഇവിടെ വിവാഹിതരാകുന്ന ഓരോ സ്ത്രീകൾക്കും ബാല്യത്തിലെ കുട്ടിക്കളി പൊലെ തോന്നിച്ച ഒരു കഥ പറയാനുണ്ടാകും. തങ്ങളുടെ ജീവിതം വച്ചാണ് കളിച്ചതെന്ന് തിരിച്ചറിയാതെ പോയ ഒന്ന്. നാലാംക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ പഠനം അവസാനിപ്പിച്ച് കൂട്ടുകാരോടൊത്ത് കളിച്ച് നടക്കുന്ന കാലം. 11 മുതൽ 14 വരെയാകും മിക്ക പെൺകുട്ടികളുടെയും പ്രായം. … Continue reading കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍