ന്യൂസ് അപ്ഡേറ്റ്സ്

സിംഹക്കൂട്ടില്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം ; ജീവന്‍ നഷ്ടപ്പെട്ടത് സിംഹങ്ങള്‍ക്ക്

അഴിമുഖം പ്രതിനിധി

ചിലി സാന്റിയാഗോയിലെ മെട്രോപൊളിറ്റന്‍ മൃഗശാലയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം കാരണം രണ്ടു സിഹങ്ങള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം നടന്നത്. മൃഗശാലയിലെത്തിയ യുവാവ് വസ്ത്രം ഉപേക്ഷിച്ച് സിംഹക്കൂട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. സെക്യൂരിറ്റി പോളിസി കണക്കിലെടുത്ത് സിംഹങ്ങളെ വെടിവച്ചു കൊല്ലാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദ്രുതഗതിയില്‍ സിംഹങ്ങളെ മയക്കാനുള്ള അവസരമില്ലാഞ്ഞതിനാലും സന്ദര്‍ശകരുടെ ജീവന് പ്രത്യേക പരിഗണന നല്കുന്നതിനാലും ആണ് അവയെ കൊല്ലേണ്ടി വന്നത് എന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. യുവാവിന്റെ  വസ്ത്രത്തില്‍ നിന്നും ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയതായി പാര്‍ക്ക് ഡയറക്ടര്‍ മൌരികോ ഫാബ്രി അറിയിച്ചു. ഇയാള്‍ മതപരമായ വാക്യങ്ങള്‍ ഉരുവിട്ടതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍