TopTop
Begin typing your search above and press return to search.

രാഹുല്‍ ഗാന്ധി-ചൈനീസ് അംബാസിഡര്‍ കൂടിക്കാഴ്ച; പുതിയ വിവാദം

രാഹുല്‍ ഗാന്ധി-ചൈനീസ് അംബാസിഡര്‍ കൂടിക്കാഴ്ച; പുതിയ വിവാദം

ഇന്ത്യ-ചൈന ബന്ധത്തിന്റെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ല്യു സവോഹ്യൂം കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി. എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ വിവരം മണിക്കൂറുകള്‍ക്കം അവര്‍ പിന്‍വലിക്കുകയും ചെയ്തു.

ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നു വാര്‍ത്ത നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തു വന്നതിനു പിന്നാലെയാണ് ചൈനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മാന്‍ഡറിനില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്തത്.

സിക്കിം അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടയില്‍ പുതിയ വാര്‍ത്ത ഇന്ത്യയില്‍ വലിയ വിവാദത്തിനു കാരണമായേക്കും. ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന ആരോപണുമായി കഴിഞ്ഞാഴ്ച രാഹുല്‍ ഗാന്ധി രംഗത്തുവരികയും ചെയ്തിരുന്നു. സിക്കിമിലെ ദോക്‌ലാം മേഖലയില്‍ ഇന്തോ-ചൈനീസ് സൈനികര്‍ നേര്‍ക്കു നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.


Next Story

Related Stories