TopTop
Begin typing your search above and press return to search.

ഇസ്ളാമിക വിശ്വാസികളെ മദ്യവും സിഗരറ്റും വില്‍ക്കാന്‍ നിര്‍ബന്ധിച്ച്‌ ചൈന

ഇസ്ളാമിക വിശ്വാസികളെ മദ്യവും സിഗരറ്റും വില്‍ക്കാന്‍  നിര്‍ബന്ധിച്ച്‌ ചൈന

സിമോണ്‍ ഡെന്‍യര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കടകളും ഹോട്ടലുകളും നടത്തുന്ന മുസ്ലീമുകളെ തങ്ങളുടെ സ്ഥാപനങ്ങളില്‍ മദ്യവും സിഗരറ്റും വില്‍ക്കാനും ആ വിവരം പുറത്ത് ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കാനും നിര്‍ബന്ധിപ്പിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദമാകുന്നു. ഉത്തരവ് പാലിക്കാത്തവരുടെ കടകള്‍ അടച്ചു പൂട്ടുമെന്നും ഉടമകള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും അതില്‍ മുന്നറിയിപ്പുണ്ട്. പ്രദേശവാസികള്‍ക്കിടയില്‍ മുസ്ലീങ്ങള്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള നടപടിയാണിതെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റ അടിച്ചമര്‍ത്തല്‍ നടപടികളെ തുടര്‍ന്ന് പ്രശ്‌ന ബാധിത മേഖലയായി മാറിയിരിക്കുന്ന സെന്‍ജിയാങ്ങ് പ്രവിശ്യയില്‍പ്പെട്ടൊരു ഗ്രാമത്തിലെ മുസ്ലീം വ്യാപാരികള്‍ക്കാണ് പുതിയ ഉത്തരവ് ലഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിക്ഷേധമാണ് സെന്‍ജിയാങ്ങിലെ മുസ്ലീം പ്രദേശങ്ങളില്‍ ഉയരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ധാരാളം ആക്രമ സംഭവങ്ങളും ഇവിടെ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഉയര്‍ന്നു വരുന്ന ഇസ്ലാമിന്റെ സ്വാധീനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഒട്ടനവധി കാര്യങ്ങളാണ് ചൈന ഇക്കാലയളവില്‍ നടപ്പിലാക്കിയത്. ഗവണ്‍മെന്റ് ജീവനക്കാരും കുട്ടികളും പള്ളിയില്‍ പോകുന്നതും നോമ്പ് നോല്‍ക്കുന്നതും വിലക്കി, പല പ്രദേശങ്ങളിലും സ്ത്രീകള്‍ക്ക് മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കാനോ, പുരുഷന്മാര്‍ക്ക് താടി നീട്ടി വളര്‍ത്താനോ അനുവാദമില്ല.

സെന്‍ജിയാങ്ങിലുള്ള അക്താഷ് ഗ്രാമത്തിലെ പല കടക്കാരും മദ്യവും സിഗരറ്റും വില്‍ക്കുന്നത് കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി നിര്‍ത്തിയിരിക്കുകയായിരുന്നു. പ്രദേശവാസികളില്‍ പലരും ഇവ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. ഇവിടങ്ങളിലെ ആളുകള്‍ പുകവലിയും മദ്യവും വര്‍ജ്ജിക്കുന്നത് തീവ്ര മത ചിന്തകള്‍ പ്രചരിപ്പിക്കുന്ന ഉയഗ്വ്വ വിഭാഗത്തിന്റെ സ്വാധീനമായാണ് അധികാരികള്‍ കാണുന്നത്. മത വികാരങ്ങള്‍ ശക്തിപ്പെടുന്നത് ചെറുക്കാനായി ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ പക്ഷേ ഇവിടുത്തെ സമാധാനാന്തരീഷം ഇല്ലാതാക്കുന്നു.''ഇവിടങ്ങളില്‍ ശക്തിപ്പെട്ടു വരുന്ന മത ചിന്തകളെ ക്ഷയിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതെല്ലാം അതിന്റെ ഭാഗമാണ്.'' വാഷിംഗ്ടണില്‍ നിന്നുള്ളൊരു വാര്‍ത്ത സംഘത്തോട് അക്താസിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ അദില്‍ സുലൈമാന്‍ പറഞ്ഞു.

റേഡിയോ ഫ്രീ ഏഷ്യയ്ക്കു ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അഞ്ച് വ്യത്യസ്ത ബ്രാന്‍ഡുകളില്‍പ്പെട്ട മദ്യവും സിഗരറ്റും വില്‍ക്കാനാണ് അക്താസിലെ എല്ലാ കടക്കാരോടും ഹോട്ടലുകാരോടുമായി ഉത്തരവില്‍ ആവശ്യപ്പെടുന്നത്. ബ്രാന്‍ഡുകളുടെ പേരു സഹിതം സ്ഥാപനത്തിന് പുറത്ത് ഇവ സംമ്പന്ധിച്ച വിവരങ്ങള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണമെന്നും അതില്‍ പറയുന്നു.

''ഗവണ്‍മെന്റിന്റെ ഭാഗത്തും നിന്നും ശക്തമായ സെന്‍സറിംഗ് ഉള്ളതു കൊണ്ട് സെന്‍ജിയാങ്ങിനെ സമ്പന്ധിച്ചു വളരെ ചുരുങ്ങിയ അളവിലുള്ള വാര്‍ത്തകളേ റേഡിയോ ഫ്രീ ഏഷ്യയും നല്‍കുന്നുള്ളു''. അക്താസ് ഉള്‍പ്പെടുന്ന ഹൂതാന്‍ ജില്ലയുടെ ഭരണാധികാരി പറയുന്നു. ."ഇത് ശരിക്കുമൊരു തീച്ചൂളയാണ്. ചൈനീസ് സുരക്ഷ സേനയും ഉയിഗ്വ്വ വിഭാഗങ്ങളും തമ്മിലുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കാരണം എന്നും കലുക്ഷിതമാണീ പ്രദേശം", അദ്ദേഹം തുടര്‍ന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകവിദേശത്തു പ്രവര്‍ത്തിക്കുന്ന ഉയിഗ്വ തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്റര്‍നെറ്റ് മാധ്യമമാക്കി പ്രദേശത്തെ മുസ്ലീംങ്ങളെ രാജ്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണെന്നു ചൈന പറയുന്നു. എന്നാല്‍ ഉയിഗ്വകളുടെ അവകാശങ്ങളേയും രാജ്യമെന്ന വികാരത്തേയുമൊക്കെ ചൈന തുടര്‍ച്ചയായി അടിച്ചമര്‍ത്തിയപ്പോള്‍ ഇസ്ലാം എന്ന മതത്തിനു കീഴില്‍ അടിയുറച്ചു നില്‍ക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ സമുദായത്തിന്റെ സ്വത്വം സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നു ആളുകള്‍ ഉറപ്പിക്കുകയായിരുന്നു. അവരില്‍ ഒരു വിഭാഗം ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന തീവ്ര ചിന്തഗതിക്കാരുമായി, മദ്യം പ്രോത്സാഹിപ്പിക്കുന്നതും താടി വളര്‍ത്താന്‍ സമ്മതിക്കാതിരിക്കുന്നതടക്കമുള്ള വികലമായ നയങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്തെ 60 കടകളിലും ഹോട്ടലുകളിലും ഉത്തരവ് പാലിച്ചു തുടങ്ങിയെന്നും ഇതുവരെ യാതൊരു വിധ എതിര്‍പ്പും ഇവിടെ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ ഈ പ്രദേശത്തോട് അടുത്തു കിടക്കുന്ന സൈനിംഗ് പട്ടണത്തില്‍ പന്നി മാംസം കയറ്റി നിന്നൊരു വാന്‍ ക്ഷുഭിതരായ ജനക്കൂട്ടം അടിച്ചു തകര്‍ത്തതായി അവിടുത്തെ പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇതു സംബന്ധിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories