TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്റര്‍

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്റര്‍

ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് പരാതി. ഇന്നു രാവിലെ 9.15 ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ബാരഹട്ടി മേഖലയില്‍ ഒരു ചൈനീസ് ഹെലികോപ്റ്റര്‍ കണ്ടതായാണ് ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പിടിഐയോട് പറഞ്ഞത്. നാലു മിനിട്ട് നേരം ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ ആകാശത്ത് കണ്ടതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ അതിര്‍ത്തി ലംഘനം ചൈനയുടെ ഭാഗത്തു നിന്നും മുമ്പും ഉണ്ടായിട്ടുള്ളതിനാല്‍ ഇതൊരു യാദൃശ്ചികമയി സംഭവിച്ച പിഴവായി കാണാന്‍ സാധിക്കില്ലെന്നുമാണ് പൊലീസ് പറയുന്നത്.


Next Story

Related Stories