TopTop
Begin typing your search above and press return to search.

ന്യൂയോര്‍ക്കിലെയും ലണ്ടനിലേയും കണ്ണായ കെട്ടിടങ്ങള്‍ ഇനി ചൈനയ്ക്ക് സ്വന്തം

ന്യൂയോര്‍ക്കിലെയും ലണ്ടനിലേയും കണ്ണായ കെട്ടിടങ്ങള്‍ ഇനി ചൈനയ്ക്ക് സ്വന്തം

വിന്‍സി ചാന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ന്യുയോര്‍കിലെ പ്രശസ്ത ഹോട്ടലായ ലോയ്ഡ്‌സ് ഓഫ് ലണ്ടനും ബ്രിട്ടന്റെ ഏറ്റവും മുനിരയില്‍ നില്‍ക്കുന്ന നിയമസ്ഥാപനത്തിന്റെ ഹെഡ് ക്വാര്‍ടേഴ്‌സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടിന്റെയും ഉടമസ്ഥര്‍ ചൈനീസ് വംശജരാണ് എന്നതാണ് ആ 'ബന്ധം'.

ഈ പുതിയ നിക്ഷേപകര്‍ക്ക് 2012 വരെ വിദേശ നിക്ഷേപങ്ങള്‍ അനുവദനീയമല്ലാത്തതിനാല്‍ വിപണിയില്‍ സജീവമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിലവില്‍ വന്ന പുതിയ നിയമ പ്രകരം ചൈനീസ് ഇന്‍ഷ്വറന്‍സിന് 1.6 ട്രില്ല്യന്‍ പൗണ്ട് വരെ വിദേശ നിക്ഷേപം നടത്താം. ഇതിനു ശേഷം രാജ്യാന്തര റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ പ്രധാന ശക്തികള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇവര്‍. ഇത് പ്രധാന നഗരികളിലെ അഭിമാനമായ കെട്ടിടങ്ങള്‍ക്കുമേല്‍ വന്‍ വിപണ സാധ്യതയാണ് തുറന്നിരിക്കുന്നത്.

'ഇന്നു നില നില്‍ക്കുന്നത് വില്‍ക്കുന്നവന്റെ നിയന്ത്രണത്തിലുള്ള വിപണിയാണ്. നിങ്ങളുടെ പക്കല്‍ പേരുകേട്ട എന്തെങ്കിലും വില്‍ക്കാന്‍ ഉണ്ടെങ്കില്‍ പ്രതേകിച്ചും ' ജോന്‍സ് ലാംഗ് ലസ്സല്ലേ' യില്‍ നിന്നും ഗ്ലോബല്‍ മാര്‍ക്ക്റ്റിംഗ് റിസര്‍ച്ച് ഡയറക്ടര്‍ ഡേവിഡ് ഗ്രീന്‍ മോര്‍ഗന്‍ പറയുന്നു. വന്‍ നഗരങ്ങളിലെ ഭൂമിയുടെ വില കുതിച്ചുയരുന്നതിന് ഈ പുതിയ നിക്ഷേപകര്‍ ഏറെ സഹായിച്ചു.

ഇതിനു അല്‍പം ചരിത്രം കൂടിയുണ്ട്. 1980 മുതല്‍ 95 വരെ ജപ്പാനീസ് നിക്ഷേപകര്‍ അമേരിക്കയുടെ കീര്‍ത്തികേട്ട സംരംഭങ്ങളായ ന്യുയോര്‍കിലെ അതിപ്രശസ്തമായ സെന്റര്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടാനായി 8 ബില്യണ്‍ പൗണ്ട് ആണ് ചിലവഴിച്ചത് . എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഈ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. വാങ്ങികൂട്ടിയ വസ്തുകള്‍ എല്ലാം വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. നൈറ്റ് ഫ്രാങ്ക് എല്‍ എല്‍ പി പ്രകാരം കഴിഞ്ഞ വര്‍ഷം ചൈനയിലെ മുനിര ഇന്‍ഷ്വറന്‍സ് ഏജന്‍സികളില്‍ സര്‍ക്കാര്‍ കൈകാര്യം ചെയുന്ന അഞ്ചില്‍ മൂന്നു ഏജന്‍സികളും ഏകദേശം 15 ബില്യന്‍ പൗണ്ട് ആണ് വിദേശ നിക്ഷേപം നടത്തിയത്. ഇത് കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണ് . ഈ വര്‍ഷം അത് 20 ബില്യന്‍ പൗണ്ട് ആകും എന്നാണ് ജോന്‍സ് ലംഗ് ലസ്സല്ലേയുടെ പ്രവചങ്ങള്‍.ചൈന ലൈഫ് ഇന്‍ഷ്വറന്‍സ് & പിംഗ് ആന്‍ ഇന്‍ഷ്വറന്‍സ് പോലുള്ള കമ്പനികള്‍ ലണ്ടനിലും മന്‍ഹാട്ടനിലും നടത്തിയ നിക്ഷേപങ്ങള്‍ അവിടെയുള്ള ഭൂവില 2014 സെപറ്റംബറിനുള്ളില്‍ തന്നെ യഥാക്രമം 15 ശതമാനം, 13 ശതമാനം ഉയരാന്‍ ഇടയാക്കി സി ബി ആര്‍ ഇ ഗ്രൂപ്പ് കണക്കുകള്‍ കാണിക്കുന്നു. ജോന്‍സ്‌സ് ലംഗ് ലസ്സല്ലെയിലെ ഗരീ മോര്‍ഗന്റെ അഭിപ്രായ പ്രകാരം ആഗോളരംഗത്തെ ഭൂവിടപാടുകള്‍ 2008 നു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കായ 700 ബില്യന്‍ പൗണ്ടിലേക്ക് കുതിച്ചുയുരുന്നു. ഇതിനു കാരണമായി പറയുന്നതും ചൈനീസ് നിക്ഷേപകരുടെ ഇടപെടല്‍ ആണ് എന്നാണ്. ഇതില്‍ 6 സംരംഭകര്‍ ഈ രംഗത്തെ തുടക്കക്കാരാണ്.

'ചൈനീസ് നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പിന്തുണ വേണ്ടുവോളമുണ്ട്. കൂടാതെ തങ്ങളുടെ സമനിക്ഷേപകര്‍ക്ക് മുന്‍പേ വിപണി പിടിച്ചെടുക്കാന്‍ ഒരു മത്സരബുദ്ധിയോടെ ആണ് അവര്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്. അതോടൊപ്പം ഉയര്‍ന്ന വില നല്‍കാനും അവര്‍ തയ്യാറാണ്.' അദേഹം പറഞ്ഞു നിര്‍ത്തി .

2012ല്‍ നിലവില്‍ ഉണ്ടായിരുന്ന നിയന്ത്രങ്ങള്‍ എടുത്ത് കളഞ്ഞു ചൈനീസ് നിക്ഷേപകര്‍ക്ക് വിദേശ നിക്ഷേപത്തിനുള്ള സാദ്ധ്യതകള്‍ തുറന്നേപ്പാള്‍ ആദ്യമായി നേരിട്ട് കച്ചവടത്തിനിറങ്ങിയത് പിംഗ് ആന്‍ ആണ്. ലോക ഇന്‍ഷ്വറന്‍സ് തറവാടായ ലോയ്ഡ്സ് ഓഫ് ലണ്ടന്‍ ബില്‍ഡിംഗാണ് 260 മില്യണ്‍ പൗണ്ടിന് ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍ഷ്വറന്‍സ് ഏജന്‍സി 2013 ജൂലൈ മാസത്തില്‍ സ്വന്തമാക്കിയത്. ഇതേ തുടര്‍ന്ന് ജൂണ്‍ 2014 ല്‍ ചൈനയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് ആയ ചൈന ലൈഫ് ലണ്ടനിലെ കാനറി വര്‍ഫ് 795 മില്യണ്‍ പൗണ്ട്‌സിനു സ്വന്തമാക്കി. പ്രസ്തുത കെട്ടിടത്തിലെ മുഴുവന്‍ മുറികളും ബ്രിട്ടന്റെ ഏറ്റവും വലിയ നിയമ സംഘത്തിന്റെ ഉപയോഗത്തിലായിരുന്നു. ഈ കെട്ടിടത്തിന്റെ ഒരു സ്‌ക്വയര്‍ ഫൂട് 775 പൗണ്ട് വിലമതിക്കുന്നു. ഇത് സെപ്തംബറില്‍ ഹോങ്കോംഗ് നിക്ഷേപക സംഘം മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വീടിനും കെ പി എം ഗി ഓഫിസിനും അടുത്തുള്ള എക്‌സ്‌ചേഞ്ച് ടവറിനു നല്‍കിയതിന്റെ ഏകദേശം ഇരട്ടിയോളം വരും.

യൂറോപ്പില്‍ ഒരു കെട്ടിടത്തിന്റെ ലീസ് 10 വര്‍ഷത്തേക്കാണ് ലഭിക്കുക. എന്നാല്‍ ഷാങ്യിഹായില്‍ ഇത് 3 മുതല്‍ 4 കൊല്ലം വരെ ആണ് പരമാവധി ലഭി.ക്കുന്നത്. ഇതിനുപുറമേ യൂറോപ്പില്‍ ഓരോ തവണ വിലവര്‍ധനുടെ നിരക്ക് 5 ശതമാനം ആണ് നേരെമറിച്ച് ഷാങ്യിഹായില്‍ ഇത് 4.5 ശതമാനവും. ഇതുതന്നെയാണ് ചൈനീസ് നിക്ഷേപകരെ യൂറോപ്പിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകം. 10 കൊല്ലത്ത ലീസ് എന്ന ഘടകം യു എസ്, ജപ്പാന്‍, യൂറോപ്പ് എന്നിവടങ്ങളിലെ വസ്തുവിന്മേലുള്ള നിക്ഷേപങ്ങള്‍ 1989 നെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ആക്കിത്തീര്‍ത്തു. കഴിഞ്ഞ മാസം നടന്ന നിക്ഷേപക സംഗമത്തില്‍, പിംഗ് ആന്‍ ട്രസ്റ്റിന്റെ ഓവര്‍സീസ് പ്രൊപര്‍ടി നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹിംഗ് യിന്‍ ലീ യുടെ അഭിപ്രായപ്രകാരം 'ദീര്‍ഘകാലം സുസ്ഥിര വരുമാനം തരുന്ന നിക്ഷേപങ്ങളിലാണ് ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത്.' സുപ്രധാന സ്ഥലങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ കൃത്യമായ വരുമാനവും കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ വസ്തുവിന്റെ വില കൂടുതല്‍ ഉയരും എന്ന വിശ്വാസവും ഉറപ്പു വരുത്താന്‍ സാധിക്കുന്നു.ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ഒക്ടോബറില്‍ ക്വീന്‍ എലിസബത്ത് വരെ താമസിച്ചിരുന്ന വാല്‍ഡ്രോഫ് അസ്റ്റോറിയ ഹോട്ടല്‍ 1.95 ബില്യന്‍ പൗണ്ടിനു അന്‍ബങ്ങ് ഇന്‍ഷ്വറന്‍സ് വാങ്ങിയത് വെറും ഒരുമാസം സമയം കൊണ്ടാണ്. ഈ മാസം നടന്ന ഒരു അഭിമുഖത്തില്‍, ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡിന്റെ മുഖ്യ ഉടമയായ ബ്ലാക്ക് സ്റ്റോണ്‍ ഗ്രൂപ്പിലെ റിയല്‍ എസ്‌റ്റേറ്റ് ഹെഡ് ജോനാതന്‍ ഗ്രേ പറയുന്നതിങ്ങനെ 'ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ് ഏജന്‍സിസ് ഒരു ഹോട്ടല്‍ വില്‍പ്പനയില്‍ യു എസിനോടും ഗള്‍ഫ് രാജ്യങ്ങളോടും മത്സരിക്കുന്നതിനായി ആ ഹോട്ടല്‍ വില്‍പ്പനക്കായി വിപണിയിലെത്തുന്നതിനു മുന്‍പേ തന്നെ അവര്‍ ആവശ്യപെട്ട മുഴുവന്‍ പണവും മുന്‍കൂറായി നല്കി ആ വസ്തു സ്വന്തമാക്കി'. അന്‍ബങ്ങ് നല്കി പണം. വാല്‍ഡ്രോഫിന്റെ 1415 മുറികള്‍ക്കും സ്യൂട്ടുകള്‍ക്കും 1.38 മില്യണ്‍ പൗണ്ട് വീതം നല്‍കുന്നതിനു തുല്യം ആയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ ഏറ്റവും പ്രധാനമായ മെഫെയറില്‍ സ്ഥിതിചെയുന്ന മാരിയാറ്റ് ഹോട്ടലായ ഗ്രൂസ്വേനോര്‍ സ്‌ക്വയറിനു ലഭിച്ച മൂല്യത്തേക്കാള്‍ 57 ശതമാനം കൂടുതലാണ് ഈ വില.

നവംബറില്‍ സണ്‍ ഷൈന്‍ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പ് സിഡ്‌നിയിലെ ഷേര്‍ടണ്‍ ഹോട്ടല്‍ 380 മില്യണ്‍ ഡോളര്‍ നല്‍കി വാങ്ങി. കഴിഞ്ഞ മാസം നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട ഒരു സര്‍വേ പ്രകാരം ചൈനയിലെ ഏറ്റവും വലിയ 20 ഇന്‍ഷ്വറന്‍സ് എജന്‍സികളില്‍ 4 എണ്ണം ഇതുവരെ വിദേശ നിക്ഷേപത്തില്‍ പങ്കാളികള്‍ ആയി കഴിഞ്ഞിരിക്കുന്നു. ഇനി 8 കമ്പനികള്‍ കൂടി ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിവരം. വിദേശ രാജ്യങ്ങളിലെ ഈ നിക്ഷേപങ്ങള്‍ ദീര്‍ഘകാല വരുമാനം ഉറപ്പുവരുത്തുന്നതിനു ചെനീസ് ഏജന്‍സികള്‍ക്ക് ഏറെ സഹായകരമാണ്. പറയുന്നത് ബി എന്‍ പി പരിബസിന്റെ ഹോങ്കോംഗിലെ വിശകലന വിദഗ്ദ്ധനായ ഡോമിനിക് ചാന്‍. ചൈന ലൈഫിലും പിംഗ് ആനിലും കാര്യമായ സ്വാധീനം ഉള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇതോടൊപ്പം തന്നെ ജര്‍മനി ഇറ്റലി സ്‌പൈയിന്‍ ജപ്പാന്‍ എന്നിവടങ്ങളില്‍ കൂടി തന്റെ് നിക്ഷേപങ്ങള്‍ നടത്താന്‍ പിംഗ് ആന്‍ തീരുമാനിച്ചതായി ലീ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഫ്രാന്‍കിറ്റ് എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ മുകളില്‍ സ്‌ക്വയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കപ്പല്‍ രൂപത്തിലുള്ള ഓഫീസിനും ഹോട്ടല്‍ സമുച്ചയത്തിനുമായി ഇന്‍ഷ്വറന്‍സ് ഏജന്‍സികള്‍ പിടിവലി നടത്തുന്നുണ്ടെന്ന് ഡിസംബര്‍ മുതല്‍ ജനസംസാരം നിലനില്‍ക്കുന്നുണ്ട്. ഈ കെട്ടിട സമുച്ചയത്തിലാണ് കെ പി എം ജി എന്ന ഓഡിറ്റിങ്ങ് സ്ഥാപനവും ജര്‍മന്‍ കാരിയര്‍ ആയ ദുഎഷേ ലുഫ്താന്‍സയും മറ്റു രണ്ടു ഹില്‍ട്ടണ്‍ ഹോട്ടലുകളും സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഈ മാസത്തില്‍ ആ വില്‍പ്പന, വില തീരെ കുറവാണെന്ന് പറഞ്ഞു ഉടമസ്ഥനായ ഐ വി ജി ഇമ്മോബിളിയന്‍ തന്നെ ഒഴിവാക്കി. പിംഗ് ആനിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു ' കമ്പനി ഈ കാര്യത്തില്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്തില്ല' .

'ഏറെ പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരില്‍ പണം ചിലവഴിക്കുന്നത് ചൈനീസ് ഇന്‍ഷ്വറന്‍സിന്റെ ഒരു നയതന്ത്ര നടപടിയാണ്. ബി എന്‍ പി യുടെ ചാന്‍, ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു. ലണ്ടനിലെ ലോയ്ഡ്‌സ് കെട്ടിടം വാങ്ങുന്നതൊക്കെ വളരെ ചിലവേറിയ ഒന്നായിരിക്കാം പക്ഷെ അതിന്റെ മൂല്യം വിലമതിക്കാന്‍ ആകാത്തതാണ്.


Next Story

Related Stories