TopTop
Begin typing your search above and press return to search.

ചൈനീസ് സൈന്യം ജമ്മുകശ്മീരില്‍ അതിക്രമിച്ചു കയറി

ചൈനീസ് സൈന്യം ജമ്മുകശ്മീരില്‍ അതിക്രമിച്ചു കയറി

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് സൈന്യം കഴിഞ്ഞ നാലു ദിവസത്തിനിടെ രണ്ടു തവണ അതിക്രമിച്ചു കയറി. മാര്‍ച്ച് എട്ടിനാണ് ആദ്യത്തെ സംഭവം ഉണ്ടായത്. ആറു കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചൈനീസ് സൈന്യം എത്തിയിരുന്നു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എത്തിയപ്പോള്‍ ചൈനീസ് സൈന്യം പിന്‍മാറി.

കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 11 പേരാണ് ചൈനീസ് സംഘത്തിലുണ്ടായിരുന്നത്. ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം വരെ സൈന്യം എത്തി. നാലു വാഹനങ്ങളിലാണ് സൈന്യം ഇന്ത്യയുടെ താകുങ് പോസ്റ്റും കടന്നെത്തിയത്.

വെള്ളിയാഴ്ചയും കടന്നു കയറ്റമുണ്ടായി.


Next Story

Related Stories