Top

ഉത്തരാഖണ്ഡിലേക്കും ചൈനീസ് കടന്നുകയറ്റം; സര്‍ക്കാരിന് നിസ്സംഗത

ഉത്തരാഖണ്ഡിലേക്കും ചൈനീസ് കടന്നുകയറ്റം; സര്‍ക്കാരിന് നിസ്സംഗത

അഴിമുഖം പ്രതിനിധി

അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെംഗില്‍ കടന്നു കയറിയതിനു പിന്നാലെ വീണ്ടും ഇന്ത്യക്കു നേരെ ചൈനീസ് പ്രകോപനം. അരുണാചലിലെ കടന്നു കയറ്റത്തിനു പിന്നാലെയിപ്പോള്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലേക്കും അവര്‍ അതിക്രമിച്ചു കയറിയിരിക്കുന്നു.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബാര ഹോട്ടി മേഖലയിലെ പുല്‍മേട്ടിലായി ഏകദേശം 80 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് ഒരുമണിക്കൂറോളം സമയം നിലയുറപ്പിച്ചശേഷമാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണ് വിട്ട് തിരിച്ചു പോയതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അതേസമയം ഈ സംഭവത്തെ ഗൗരവം കുറച്ച് കാണുകയാണ് ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങളെന്ന ആക്ഷേപവും ഉയരുന്നു. ഇത്തരം കടന്നുകയറ്റം നിയന്ത്രണരേഖയില്‍ അത്രകണ്ട് പുതിയതല്ലെന്നാണ് പ്രതിരോധവിഭാഗം പറയുന്നത്. ബാരഹോട്ടിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറിയെന്നു പറയുന്നത് ചെറിയൊരു കാര്യമാണെന്നും അവര്‍ അധികം ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുവന്നില്ലെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ആ സംഭവം സംയുക്ത പരിശീലനത്തിന്റെ ഭാഗമായി കണ്ട് കൈകാര്യം ചെയ്‌തെന്നുമാണ് ഇന്ത്യയുടെ വാദം. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വന്നെന്ന വാര്‍ത്തയും പിഎല്‍എ യുടെ പിന്‍മാറ്റത്തിനുശേഷം പ്രദേശം സന്ദര്‍ശിച്ച ജില്ലാ ഭരണകൂടം നിഷേധിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ ചൈനയുമായി ഏകദേശം 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട് ഇന്ത്യ.

അതേസമയം ചൈനീസ് കടന്നുകയറ്റത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് വളരെ ആകൂലപ്പെടുത്തുന്ന കാര്യമാണെന്നും അതിര്‍ത്തിയിലെ സേനാബലം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹരീഷേ് റാവത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ഒമ്പതിനാണ് അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെംഗിലേത്ത് പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മി കടന്നു കയറിയത്. ആണവവിതരണ സംഘത്തില്‍ ഇന്ത്യയുടെ അംഗത്വത്തെ ചൈന വിഫലമാക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ തന്നെയായിരുന്നു അവരുടെ സൈന്യത്തിന്റെ കടന്നുകറ്റവും.


Next Story

Related Stories