TopTop
Begin typing your search above and press return to search.

ബദാം കി ജാലിയുടെയും അഷ്‌റഫിയുടെയും കഥ

ബദാം കി ജാലിയുടെയും അഷ്‌റഫിയുടെയും കഥ

'ഹൈദരാബാദ് സ്ട്രീറ്റ് ഫൊട്ടോഗ്രഫി' എന്ന ഫേസ്ബുക്ക് പേജിനുടമയായ എന്റെ ഫൊട്ടോഗ്രാഫര്‍ സുഹൃത്ത് സഞ്ജയ് ബോറ വഴി ഞാന്‍ കണ്ടെത്തിയ രണ്ട് മധുരപലഹാരങ്ങളുണ്ട്. ഹ്രസ്വസന്ദര്‍ശനത്തിന് ഹൈദരാബാദിലെത്തിയതായിരുന്നു ഞാന്‍. ഇവിടെയെത്തി അധികം വൈകുംമുന്‍പ് നേരെ ഓള്‍ഡ് സിറ്റിയിലെത്താന്‍ സഞ്ജയ് എന്നോടാവശ്യപ്പെട്ടു. 'ബദാം കി ജാലി' കണ്ടെത്തി എന്നാണ് സഞ്ജയ് പറഞ്ഞത്.

ഞാന്‍ ഏറെകാലമായി അന്വേഷിച്ചുനടന്നിരുന്ന ഒന്നാണിത്. ഒരിക്കലും കണ്ടെത്താനായിരുന്നില്ല. മറ്റൊരാള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് സഞ്ജയ് അത് കണ്ടെത്തുന്നത്. എത്ര നല്ല അവസരം! ഞാന്‍ ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് അങ്ങോട്ടുതിരിച്ചു.പഴയ നഗരത്തിലെ മിക്ക ഊടുവഴികളും എനിക്കറിയാം. അതുകൊണ്ടുതന്നെ അസീസ് ബാഗ് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നില്ല. നൂര്‍ ഖാന്‍ ബസാറിനടുത്തുള്ള ഒരു പഴയ മട്ടിലുള്ള റസിഡന്‍ഷ്യല്‍ കോളനിയായിരുന്നു അസീസ് ബാഗ്. പഴയ നഗരത്തിനടുത്താണെങ്കിലും അതിന്റെ ബഹളങ്ങളില്‍നിന്ന് അകന്ന സ്ഥലം. പഴയ നഗരത്തിലെ മിക്ക റോഡുകളിലും ഇടവഴികളിലുമുള്ള ബഹളത്തിനിടെ ഇത് ശാന്തത നിറഞ്ഞ സ്ഥലമായി അനുഭവപ്പെടും.

അതുകൊണ്ടുതന്നെ ബദാം കി ജാലിയും അഷ്‌റഫിയും യഥാര്‍ത്ഥ ക്ലാസിക്കുകളായിരുന്നു. അവയെ അന്വേഷിച്ചുനടന്നത് വെറുതെയായില്ല. ഇവ ഉണ്ടാക്കുന്ന രണ്ടു കുടുംബങ്ങളേയുള്ളൂ. അതും ബന്ധുക്കള്‍ തന്നെ. നസ്‌റീനും അവരുടെ ഭര്‍ത്താവിന്റെ അമ്മയുമാണ് ഇവിടെ അത് ഉണ്ടാക്കുന്നത്. ബദാം കി ജാലിയുടെയും അഷ്‌റഫിയുടെയും കഥ വളരെ രസകരമാണ്. മിക്ക ഇന്ത്യന്‍ വിഭവങ്ങളെയുംപോലെ തന്നെ എവിടെയും കൃത്യമായി രേഖപ്പെടുത്തപ്പെട്ടതല്ലെങ്കിലും.നസ്‌റീന്റെ അമ്മായിയമ്മ അവരുടെ ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നാണ് ഇത് പഠിച്ചത്. അവര്‍ ബ്രിട്ടീഷ് ഭരണകാലത്തെ മദ്രാസ് പ്രസിഡന്‍സി പ്രദേശത്തുനിന്നു വന്നവരായിരുന്നു. വിവാഹത്തിനുശേഷമാണ് ഹൈദരാബാദിലെത്തുന്നത്. വീട്ടില്‍ വിശേഷാവസരങ്ങളില്‍ ഈ പലഹാരങ്ങളുണ്ടാക്കുക അവരുടെ പതിവായിരുന്നു. ഇവ എല്ലാവര്‍ക്കും ഇഷ്ടമാകുകയും പുറത്തുനിന്ന് ഇവയ്ക്കായി ആവശ്യക്കാരെത്തുകയും ചെയ്തു. അങ്ങനെ നസ്‌റീന്റെ അമ്മായിയമ്മ ഇത് ബിസിനസാക്കി വളര്‍ത്തി. ഇപ്പോള്‍ നസ്‌റീനും ഇതില്‍ പങ്കാളിയാണ്.

ബദാം കി ജാലിയും അഷ്‌റഫിയും ബദാം പൊടിയും പഞ്ചസാരയും അടങ്ങുന്ന മിശ്രിതം കൊണ്ടാണ് ഉണ്ടാക്കുന്നത്. ബദാം കി ജാലി പല ആകൃതികളില്‍ ഉണ്ടാക്കാം. പ്രത്യേക അവസരങ്ങള്‍ക്കുവേണ്ടി ഉറുദു വാക്യങ്ങളുടെ ആകൃതിയിലും ഇവ ഉണ്ടാക്കുന്നു. ആരംഭത്തില്‍ ഇവ രണ്ടിലും മുട്ട ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് മുട്ട കഴിക്കാത്ത ധാരാളം ആവശ്യക്കാര്‍ വന്നുചേര്‍ന്നതോടെ അത് ഒഴിവാക്കി.ബദാം കി ജാലിക്ക് നിറം കിട്ടാനായി ചെറുതായി ബേക്ക് ചെയ്യും. അഷ്‌റഫി ബേക്ക് ചെയ്യാറില്ല. പകരം കുങ്കുമവും മഞ്ഞനിറവും ചേര്‍ക്കുന്നു. ഹൈദരാബാദ് നിസാമിന്റെ ഭരണകാലത്തെ സ്വര്‍ണനാണയങ്ങളായിരുന്നു അഷ്‌റഫി. പ്രാദേശിക കറന്‍സിയായിരുന്നില്ല. പ്രത്യേകമായി ഇറക്കുന്ന നാണയമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഹൈദരാബാദില്‍ ഇതിനു പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോഴും. നിസാമിന്റെ നാണയങ്ങളിലെ അതേ ചിത്രണമുള്ള രണ്ട് അച്ചുകള്‍ക്കിടയില്‍ പാവ് ഒഴിച്ചാണ് അഷ്‌റഫി ഉണ്ടാക്കുന്നത്. അരികുകള്‍ മുറിച്ച് മിനുസപ്പെടുത്തുന്നു.

ഈ രണ്ടു പലഹാരങ്ങളും ഉണ്ടാക്കാന്‍ 'മാവാ' എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേകതരം ബദാം മാത്രമേ ഉപയോഗിക്കാറുള്ളൂ. മറ്റുതരം ബദാം ഉപയോഗിച്ചാല്‍ പാചകത്തില്‍ അവ കറുപ്പുനിറമാകുമെന്നതിനാലാണിത്. മാവാ മറ്റു ബദാമുകളെക്കാള്‍ വില കൂടിയതാണ്. അതിനാല്‍ സാധാരണ അവസരങ്ങളില്‍ കശുവണ്ടിപ്പൊടി കൊണ്ടാണ് നസ്‌റീന്‍ ബദാം കി ജാലി ഉണ്ടാക്കുന്നത്. പ്രത്യേക അവസരങ്ങളില്‍ മാത്രം ബദാം ഉപയോഗിക്കുന്നു.ബദാം കി ജാലി പ്ലേസിന്റെ വിശദാംശങ്ങള്‍:

മേല്‍വിലാസം: അസീസ്ബാഗ്, നൂര്‍ കഫേയ്ക്കു സമീപം, നൂര്‍ഖാന്‍ മാര്‍ക്കറ്റ്, ഓള്‍ഡ് സിറ്റി, ഹൈദരാബാദ്.
വില: അഷ്‌റഫി കിലോയ്ക്ക് 360 രൂപ. ബദാം കി ജാലി കിലോയ്ക്ക് 440 രൂപ.
ഫേസ്ബുക്ക് പേജ്: - https://www.facebook.com/pages/Badam-Ki-Jali/50067441010
ഫോണ്‍: - +91 9346412288 or +91 9885223396ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories