TopTop
Begin typing your search above and press return to search.

നേപ്പാളി ഭുട്ട് വ; ഒരു ക്ലാസിക് നേപ്പാളി വിഭവം

നേപ്പാളി ഭുട്ട് വ; ഒരു ക്ലാസിക് നേപ്പാളി വിഭവം

ചൌധര്‍ സിംഗ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാള്‍ സന്ദര്‍ശിച്ചപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയ സംഗതി രാവിലെ പത്തുമണിക്ക് വിളമ്പുന്ന ഉച്ചയൂണായിരുന്നു. പതിനൊന്നുമണിക്ക് കഴിക്കുന്ന ബ്രഞ്ച് ഒക്കെ മനസിലാക്കാം. എന്നാല്‍ രാവിലെ പത്തുമണിക്കോ? ഹോ. അങ്ങനെയാണ് അവിടെ കാര്യങ്ങള്‍. വെളുപ്പിന് അഞ്ചുമണിക്ക് നടക്കുന്ന ഒരു സംഭവമാണ് പ്രാതല്‍. പത്തുമണിയാകുമ്പോഴേക്കും ആളുകള്‍ക്ക് വിശന്നു തുടങ്ങും. ചിലര്‍ ഇടയ്ക്കിടെ ലഘു ഭക്ഷണം കഴിക്കും, അത്താഴം വൈകുന്നേരം ആറുമണിക്ക്. നേപ്പാള്‍ രാജ്യം മുഴുവനും തന്നെ നേരത്തേ ഉറങ്ങും. അതിലൊരു തെറ്റുമില്ല.

നേപ്പാളി ഭക്ഷണങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സംഗതി അവരുടെ ഭക്ഷണത്തിലെ കുറച്ചു മാത്രമുള്ള മസാലകളാണ്. അവിടെ കഴിച്ച ഭക്ഷണങ്ങള്‍ക്കിടെയാണ് ഞാന്‍ ഏറ്റവും രുചികരമായ ദാല്‍ കഴിച്ചിട്ടുള്ളത്. ഉപ്പുമാത്രം ചേര്‍ത്ത് പാകംചെയ്ത ദാല്‍. അതില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ചത്. ഇഞ്ചിയൊ വെളുത്തുള്ളിയൊ ചുവന്ന മുളകോ എന്തിന് മഞ്ഞള്‍ പോലുമില്ല. ഞാന്‍ അത് ഒരു നാലുപാത്രം കഴിച്ചുകാണും. അത്ര രുചികരമായിരുന്നു. പച്ചക്കറികള്‍ ഏറ്റവും ഫ്രഷ്‌ ആയവ.

നേപ്പാളി ഭക്ഷണം ഓരോ ദേശത്തും വ്യത്യസ്തമായിരിക്കും. ക്ലാസിക് ഹിമാലയന്‍ പാചകരീതിയില്‍ വെജിറ്റേറിയന്‍ ഭക്ഷണവും യാക്ക് ഇറച്ചിയും പാലും ചീസും കൊണ്ടുള്ള വിഭവങ്ങളുമുണ്ട്. പിന്നെയുള്ളത് കാഠ്മണ്ഡു താഴ്വരയിലെ നേവാര്‍ ആളുകളുടെ നേവാ ഭക്ഷണമാണ്. അവരുടെ സദ്യകള്‍ അതീവ രുചികരമാണ്. പിന്നെ ടെരായി പ്രദേശത്തെ മൈഥിലി സംസാരിക്കുന്ന മദേശി ആളുകളുണ്ട്. അവരുടെ ഭക്ഷണം അയല്‍ ദേശങ്ങളായ ബീഹാര്‍, യുപി ശൈലിയിലുള്ളതാണ്. നേപ്പാളി ഭക്ഷണത്തിനു ഇനിയും ഏറെ വ്യത്യസ്തതകളുണ്ട് എന്നെനിക്കറിയാം. ഇനിയും ഒരുപാട് അറിയാനുണ്ട്. ഒരുദിവസം നേപ്പാളിലൂടെ സഞ്ചരിച്ച് കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം.നേപ്പാളി ഭുട്ട് വ

ക്ലാസിക് നേപ്പാളി വിഭവമാണ് നേപ്പാളി ഭുട്ട് വ. മട്ടണ്‍ എണ്ണയും മസാലകളും ചേര്‍ത്ത് പതിയെ വരട്ടി തുടരെ ഇളക്കി ഉണ്ടാക്കുന്നതാണ് ഈ വിഭവം. ബുട്ന അഥവാ ബുന്ന എന്നാണ് ഈ പാചകരീതിയുടെ പേര്. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ശ്രദ്ധാപൂര്‍വമാണ് നേപ്പാളി വിഭവങ്ങളില്‍ മസാലയുടെ ഉപയോഗം. എന്നാല്‍ രുചിയുടെ കാര്യത്തില്‍ ഈ ഭക്ഷണം ഒട്ടുമേ പിറകിലല്ല. അതുല്‍ സികന്ദ് ഒരു മികച്ച കുക്കാണ്. പാര്‍ട്ണര്‍ മുഖേന നേപ്പാളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമുണ്ട്‌. ഇതാ അദ്ദേഹം തയ്യാറാക്കുന്ന നേപ്പാളി ഭുട്ട് വ.

ആവശ്യമുള്ള സാമഗ്രികള്‍

മട്ടന്‍- അര കിലോ, കടുകെണ്ണ- 100 മില്ലി, ഉലുവ- 10 എണ്ണം, കറുവാപ്പട്ട- രണ്ടിഞ്ചുനീളമുള്ള ഒരു കഷണം, ഏലയ്ക്ക-2 എണ്ണം, വഴനയില- ഒരു ചെറിയ കഷണം, അയമോദകം- അഞ്ചുഗ്രാം, അറിഞ്ഞ സവാള- ഒരെണ്ണം, ഉണക്കമുളക്- നാലെണ്ണം, മല്ലിപ്പൊടി- 2 ടീസ്പൂണ്‍, വെളുത്തുള്ളി പേസ്റ്റ്- മൂന്നു ടീസ്പൂണ്‍, ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍, ചുവന്ന മുളക് പൊടി- അര ടീസ്പൂണ്‍, തിമൂര്‍ പൊടി- അര ടീസ്പൂണ്‍

നേപ്പാളി ഭുട്ട് വ തയ്യാറാക്കുന്ന വിധം

ചൂടായ കടുകെണ്ണയിലേയ്ക്ക് ഉലുവ, കറുവാപ്പട്ട, ഏലയ്ക്ക, വഴനയില എന്നിവ ചേര്‍ക്കുക. മസാലയുടെ മണം വന്നുതുടങ്ങുമ്പോള്‍ അയമോദകം ചേര്‍ക്കുക.

പിന്നീട് അരിഞ്ഞ സവാളയും ചുവന്നുള്ളി മുഴുവനോടെയും ചേര്‍ക്കുക. ഉള്ളി ഇളം തവിട്ടുനിറമാകുമ്പോള്‍ അതിലേയ്ക്ക് മട്ടനും ചേര്‍ത്ത് തീ കുറച്ച് വരട്ടുക. അഞ്ചുമിനുട്ട് കഴിഞ്ഞ് ഉപ്പു ചേര്‍ക്കുക. അടച്ചുവെച്ച് ചുരുങ്ങിയത് 20-25 മിനുറ്റ് പാചകം ചെയ്യുക.

മല്ലിപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അല്‍പ്പം വെള്ളം എന്നിവ യോജിപ്പിച്ച് പേസ്റ്റുപോലെയാക്കുക. ഇനി ചീനച്ചട്ടി ചെരിച്ച് പിടിച്ച് വരുന്ന എണ്ണയില്‍ ഈ പേസ്റ്റ് മൂപ്പിക്കുക.

മുളകുപൊടി കൂടി ചേര്‍ത്ത് 5-7 മിനുട്ട് കൂടി മൂപ്പിക്കുക. ഒടുവിലായോ തിമൂര്‍ പൌഡര്‍ ചേര്‍ക്കാം. ഇറച്ചി നന്നായി പാകമായിക്കഴിയുമ്പോള്‍ തീയില്‍ നിന്ന് മാറ്റാം.

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories