അഴിമുഖം പ്രതിനിധി
ക്രിസ്ത്യന്‍ സഭാ സഭാകോടതികളില്‍ നിന്നുളള വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. സഭാ കോടതിയുടെ വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗലൂരു സ്വദേശിയായ അഭിഭാഷകന് ക്ലാരീസ് പയസ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ കാനോന്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്നായിരുന്നു കര്‍ണാടക കാത്തലിക് അസോസിയേഷന് മുന്‍ പ്രസിഡന്റു കൂടിയായ ഹര്‍ജിക്കാരന്റെ ആവശ്യം. സഭാകോടതികളില്‍ വിവാഹമോചനം നേടുന്നവര്‍ പുനര്‍വിവാഹം ചെയ്യുന്നത് കുറ്റകരമാണ് എന്നും സിവില്‍ കോടതികളില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടത് എന്നും കോടതി നിഷ്കര്‍ഷിച്ചു.ജസ്റ്റിസ് ടിഎസ് ഥാക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.