TopTop
Begin typing your search above and press return to search.

സാഹിത്യത്തില്‍ സിഐഎ നുഴഞ്ഞ് കയറിയതെങ്ങനെ?

സാഹിത്യത്തില്‍ സിഐഎ നുഴഞ്ഞ് കയറിയതെങ്ങനെ?

പ്രമുഖ പുരോഗമന സാഹിത്യമാസികളായ പാരീസ് റിവ്യുവിനും മറ്റ് രണ്ട് ഡസനിലധികം പ്രസിദ്ധീകണങ്ങള്‍ക്കും സിഐഎ ബന്ധമുണ്ടെന്ന 1966ല്‍ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ പ്രതികരണങ്ങള്‍ വേഗത്തിലായിരുന്നെങ്കിലും സമ്മിശ്രമായിരുന്നു. വിവരങ്ങള്‍ പുറത്തുവന്നതോടെ ചില മാസികകള്‍ തകരുകയും അവയുടെ എഡിറ്റര്‍മാര്‍ ചരിത്രത്തില്‍ മറയുകയും ചെയ്തു. മറ്റു ചിലവ തരതമ്യേനെ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചിലര്‍ അതിനെ യുവത്വത്തിന്റെ അവിവേകം എന്ന് വിവരിച്ചപ്പോള്‍ മറ്റ് ചിലര്‍ നല്ലതിനായി പോരാടുന്ന ഒരു അഹിംസാത്കമകവും ബഹുമാന്യവുമായ പ്രസ്ഥാനമാണ് സിഐഎ എന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു.

അട്ടിമറികള്‍, കൊലപാതകങ്ങള്‍, സമ്പൂര്‍ണ സൈനീക ഇടപെടലുകള്‍ എന്നിവയിലൂടെ യുഎസ് അസ്ഥിരത വിതച്ച രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രതിച്ഛായ കെട്ടിപ്പടുക്കാന്‍ സഹായിച്ച എഴുത്തുകാരുടെ നീണ്ട നിരയെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോയല്‍ വൈറ്റ്‌നിയുടെ ഫിങ്ക്‌സ: ഹൗ ദ സിഐഎ ട്രിക്ക്ഡ് ദ വേള്‍ഡ്‌സ് ബെസ്റ്റ് റൈറ്റേഴ്‌സ് എന്ന പുസ്തകത്തില്‍ ഒരിക്കല്‍ ധാര്‍മ്മിക രഹസ്യാന്വേഷണ ഏജന്‍സി എന്ന് വിശേഷിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെ മുഖംമൂടി വലിച്ചു കീറുന്നു.

ലോകത്തെമ്പാടുമുള്ള സാഹിത്യ മാസികകളിലൂടെ സാംസ്‌കാരിക പ്രചാരണം നടത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്ക് പണം നല്‍കാന്‍ പല മാര്‍ഗ്ഗങ്ങളും സിഐഎ ഉപയോഗിച്ചിരുന്നു. ലെബനന്‍ മുതല്‍ ഉഗാണ്ട വരെയും ഇന്ത്യ മുതല്‍ ലാറ്റിന്‍ അമേരിക്കവരെയുമുള്ള എഴുത്തുകാര്‍ക്ക് ഇങ്ങനെ പണം നല്‍കിയിരുന്നതായി പുസ്തകം പറയുന്നു. കമ്മ്യൂണിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഫോണ്‍ കള്‍ച്ചറല്‍ ഫ്രീഡംസ് (സിസിഎഫ്) പോലെയുള്ള സംഘടന രൂപീകരിക്കുന്നതിനും അവര്‍ പണം ചിലവിട്ടു. സാധാരണഗതിയില്‍ അമേരിക്കന്‍ വീക്ഷണത്തെ തള്ളിക്കള്ളയുന്ന വായനക്കാരുള്ള രാജ്യങ്ങളിലെ സംവാദങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഇത്തരം സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ക്കായി അവര്‍ എഡിറ്റോറിയല്‍ തന്ത്രങ്ങള്‍ മെനഞ്ഞു. സിഐഎ ഏജന്റായിരുന്നു പീറ്റര്‍ മത്യേസന്‍ സഹസ്ഥാപനായിരുന്ന പാരീസ് റിവ്യൂവില്‍ വരുന്ന പ്രത്യേക അഭിമുഖങ്ങള്‍ അവര്‍ ജര്‍മ്മിനിയിലും ജപ്പാനിലും മറ്റിടങ്ങളിലുമുള്ള സമാന പ്രസിദ്ധീകരണങ്ങള്‍ക്ക് വിറ്റു.

ക്യൂബന്‍ വിപ്ലവക്കാലത്ത് ഉയര്‍ന്നുവന്ന വിപ്ലവകരമായ വീക്ഷണങ്ങളെ നിശബ്ദമാക്കുക എന്ന ഉദ്ദേശത്തോടെ ലാറ്റിന്‍ അമേരിക്കന്‍ വായനക്കാരില്‍ വിശ്വാസം ജനിപ്പിക്കുന്നതിനായി മിത ഇടതു കാഴ്ചപ്പാടുള്ള മുണ്ടോ ന്യുവോ സ്ഥാപിച്ചു. ചില സമയങ്ങളില്‍ സംവാദങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനായി എഡിറ്റര്‍മാരെ വരെ സിഐഎ സംഭാവന ചെയ്തതായി പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഇത്തരം നിഗൂഢ പ്രവര്‍ത്തനങ്ങളിലൂടെ സോവിയറ്റ് പ്രചാരണ യന്ത്രങ്ങള്‍ക്ക് അമേരിക്കന്‍ ഉത്തരങ്ങള്‍ നല്‍കുന്ന തരത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ എഴുത്തുകാരെ വരെ അവര്‍ സായുധീകരിച്ചെടുത്തു.

കമ്മ്യൂണസിത്തിനെതിരായ സിഐഎ പ്രചാരണങ്ങള്‍ കുപ്രസിദ്ധമാണെങ്കിലും ഇടതുപക്ഷം ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരുടെ പ്രാരംഭകാലത്ത് അവര്‍ ചെലുത്തിയ സ്വാധീനം അമ്പരപ്പിക്കുന്നതാണ്. ഗുര്‍ണീക്ക മാസികയുടെ സഹസ്ഥാപകനും എഡിറ്ററുമായ വൈറ്റ്‌നി നാലു വര്‍ഷം കൊണ്ടാണ് ജെയിംസ് ബാള്‍ഡ്വിന്‍, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്, റിച്ചാര്‍ഡ് റൈറ്റ്, എണസ്റ്റ് ഹെമിംഗ്വേ തുടങ്ങിയ എഴുത്തുകാരുടെ ചരിത്രം വലിച്ച് പുറത്തിടുന്നത്. എഴുത്തുകാരെ മാത്രമായിരുന്നില്ല സിഐഎയ്ക്ക് താല്‍പര്യം. എക്‌സ്പ്രഷനിസ്റ്റുകളായ ജാക്‌സണ്‍ പൊള്ളോക്, മാര്‍ക് റോത്‌കോ തുടങ്ങിയ ചിത്രകാര•ാരും അവരുടെ വലയില്‍ വീണിരുന്നു.

ഓരോ എഴുത്തുകാരനും എങ്ങനെയാണ് സിഐഎയുടെ വലയില്‍ വീണതെന്ന് ക്രമാനുഗതമായ കൃത്യതയോടെ പുസ്തകം വിവരിക്കുന്നു. പല കൃതികളെയും അവയുടെ പ്രചാരണപരതയുടെ പേരില്‍ തള്ളിക്കളയപ്പെടുന്നതില്‍ നിന്നും മോചിപ്പിക്കുന്നതോടൊപ്പം, ഇന്നതെ വാസ്തവാനന്തര മാധ്യമ ഭൂമികയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായി വര്‍ത്തിക്കാനും പുസ്തകത്തിന് സാധിക്കുന്നതായി വൈസ്.കോം എന്ന വെബ് പോര്‍ട്ടലിന്റെ പുസ്തക പരിചയം പറയുന്നു. ഫേസ്ബുക്കിന്റെ അശിക്ഷിത വഴികള്‍ ദേശീയ സംവാദങ്ങളെ നിശ്ചയിക്കുന്ന ഇക്കാലത്ത് യുഎസ് സര്‍ക്കാരിന് വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രദ്ധ തിരിക്കലുകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കാലിടറി വീഴാം എന്നും പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

ശീതയുദ്ധക്കാലത്ത് സ്വന്തം രാജ്യത്ത് നടക്കുന്ന പൗരാവകാശ പോരാട്ടങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിഐഎ ശ്രദ്ധിച്ചത്. രാജ്യങ്ങളുടെ ഏറ്റവും അടിയന്തിര പ്രശ്‌നങ്ങള്‍ ഒരിക്കലും വൈറല്‍ ആവാത്ത ഇക്കാലത്ത്, അവരുടെ ശീതയുദ്ധ പ്രവര്‍ത്തനങ്ങളുടെ സമാനതകള്‍ കണ്ടെത്താനാവുമെന്ന് വൈറ്റ്‌നി ചൂണ്ടിക്കാട്ടുന്നു. ഏത് വാര്‍ത്തകള്‍ പങ്കിടപ്പെടണമെന്നും ഏത് വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടണമെന്നും രാഷ്ട്രീയ സംവിധാനം തീരുമാനിക്കുന്ന ഒരു കാലത്താണ് പുസ്തകം പുറത്തുവരുന്നതെന്നത് എന്നതും ഏറെ പ്രസക്തമാണ്.

വായനയ്ക്ക്: https://goo.gl/IjUekY


Next Story

Related Stories