വീഡിയോ

“വരാനിരിക്കുന്ന 9 ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്” : പൃഥ്വിരാജ് ചിത്രം ‘9’ ട്രൈലെർ എത്തി

സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’

ജുനൈസ് മുഹമ്മദ് സംവിധാനം ചെയ്ത പ്രിഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘9’. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ഓണ്‍ലൈനില്‍ പുറതവിട്ടു. ഒരേ സമയം ആകാംക്ഷയും ദുരൂഹതയും നിറഞ്ഞതാണ് ട്രെയിലര്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഇന്ന് രാത്രി 9ന് മലയാളത്തിലെ 15 ചാനലുകളിലും ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും.

100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. ‘ഗോദ’യെന്ന ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും പ്രകാശ് രാജും ചിത്രത്തിലുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍