Top

എന്നെ എങ്ങനെയെങ്കിലും ജയിലില്‍ അടയ്ക്കാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ശ്രമിക്കുന്നു; കങ്കണ

എന്നെ എങ്ങനെയെങ്കിലും ജയിലില്‍ അടയ്ക്കാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ശ്രമിക്കുന്നു; കങ്കണ
ബോളിവുഡിലെ വിവാദങ്ങളുടെ സ്ഥിരം നായിക ആരാണെന്ന് ചോദിച്ചാല്‍ ഇപ്പോഴത്തെ ഉത്തരം കങ്കണ റണൗട്ട് എന്നാണ്. ആര്‍ക്കെതിരേയും എന്തും തുറന്നു പറയാന്‍ യാതൊരു മടിയുമില്ല ഈ ദേശീയ അവാര്‍ഡ് ജേതാവിന്. ഇതായിപ്പോള്‍ പുതിയൊരു വിവാദവുമായി കങ്കണ എത്തിയിരിക്കുകയാണ്. ബോളിവുഡിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് കങ്കണ പറയുന്നത്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു കങ്കണയുടെ ഈ പ്രസ്താവന.

എന്റെ സഹോദരി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മറ്റൊരു വിദ്യാര്‍ത്ഥിയില്‍ നിന്നും ആസിഡ് ആക്രമണം നേരിട്ടിരുന്നു. ഇപ്പോള്‍ എന്നെ എങ്ങനെയെങ്കിലും അഴികള്‍ക്കു പിന്നിലാക്കാനായി ഒരു സൂപ്പര്‍ സ്റ്റാര്‍ ശ്രമിക്കുകയാണ്, നമ്മുടെ സമൂഹത്തില്‍ ഇതൊക്കെ സാധാരണമായി കഴിഞ്ഞിരിക്കുന്നു.

കങ്കണ ഉന്നം വച്ചത് ഹൃതിക് റോഷനെയാണെന്നും ഹൃതികിനെ വിടാതെ പിടികൂടിയിരിക്കുകയാണ് കങ്കണയെന്നുമാണ് ബോളിവുഡിലെ സംസാരം. കങ്കണയുമായുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം കള്ളം പറയുകയാണ് ഹൃതിക് ചെയ്യുന്നതെന്ന് നടിയുടെ അഭിഭാഷകന്‍ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി കങ്കണയെ കണ്ടിട്ടേയില്ലെന്നു ഹൃതിക് പറയുമ്പോള്‍ 2014 ലെ ഒരു പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും കങ്കണയുടെ അഭിഭാഷകനായ റിസ്വാന്‍ സിദ്ധിഖീ പറയുന്നു.

Next Story

Related Stories