സിനിമാ വാര്‍ത്തകള്‍

ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് മരിച്ചു

ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക- 68) മരിച്ചു. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ കൊച്ചിയിലെ ചിത്രീകരണ വേളയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കുഞ്ഞുമുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയിട്ടാണ് സിനിമാ ലോകത്തേക്ക് എത്തിയ കുഞ്ഞുമുഹമ്മദ് കമല്‍ സംവിധാനം ചെയ്ത ‘പ്രാദേശിക വാര്‍ത്തകളില്‍’ ചെറിയ വേഷത്തില്‍ അഭിനയത്തിലേക്കും എത്തി. നൂറിലധികം സിനിമകളില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് പുതിയ തലമുറയിലെ സംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍