സിനിമാ വാര്‍ത്തകള്‍

മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ജി.എസ്.ടി ഡിപ്പാർട്ട്‌മെന്റ്

സേവന നികുതി കുടിശ്ശികകൾ തിരിച്ചുപിടിക്കാൻ വ്യാഴ്ച സർക്കാർ ഉത്തരവിട്ടിരിന്നു ഇതേ തുടർന്നാണ് ഈ നടപടി

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ട് ജി.എസ്.ടി ഡിപ്പാർട്ട്മെന്റെ.സേവന നികുതി കുടിശ്ശികകൾ തിരിച്ചുപിടിക്കാൻ വ്യാഴ്ച സർക്കാർ ഉത്തരവിട്ടിരിന്നു ഇതേ തുടർന്നാണ് ഈ നടപടി .2007 -08 കാലഘട്ടത്തിലെ താരത്തിന്റെ പരസ്യങ്ങൾ,ഉൽപന്ന ബ്രാൻഡിംഗ്,ബ്രാൻഡ് അംബാസിഡർ,തുടങ്ങിയവായുടെ നികുതി അടച്ചിട്ടില്ലന്ന് ഹൈദ്രബാദ് ജി.എസ്.ടി കമ്മീഷണറേറ്റ് പത്ര കുറിപ്പിൽ അറിയിച്ചു.

നികുതിയും ,പലിശയും പിഴയുമടക്കം എഴുപത്തി മൂന്ന് ലക്ഷം രൂപയാണ് അടക്കാനുള്ളത്. താരത്തിന്റെ ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നതെന്നും ,ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാല്പത്തിരണ്ട്‍ ലക്ഷം രൂപ തിരിച്ചുപിടിച്ചതായും ,ബാക്കി തുക ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്ന് വെള്ളിയാഴ്ചക്കു മുൻപായി ലഭിക്കേണ്ടതുണ്ടെന്നും പത്ര കുറിപ്പിൽ പറയുന്നു.

നികുതി കുടിശ്ശികകൾ അടച്ചു തീർക്കും വരെ താരത്തിന് ബാങ്ക് ഇടപാടുകൾ ഒന്നും നടത്തുവാൻ സാധിക്കില്ല.

മഹേഷ് ബാബു ഇപ്പോൾ തന്റെ ഇരുപത്തിഅഞ്ചാമത് ചിത്രമായ മഹർഷിയുടെ ചിത്രികരണത്തിലാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രികരണവും യു.എസ് ൽ ആണ്
മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം അല്ലരി നരേഷ് ,പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.പ്രശസ്ത നടൻ ജയപ്രദയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രം അടുത്ത വര്ഷം ഏപ്രിൽ 9 ന് തീയേറ്ററിൽ എത്തും എന്നാണ് റിപോർട്ടുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍