സിനിമാ വാര്‍ത്തകള്‍

നടനും സംവിധായകനുമായ സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ല: പ്രചരിച്ചത് വ്യാജ വാർത്ത

കൊച്ചിയിലെ ഫ്ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത

നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് വ്യാജ വർത്തയെന്ന് പിതാവ് ബാബു ഷാഹിര്‍. കൊച്ചിയിലെ ഫ്ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രചരിച്ച വാർത്ത.

എന്നാൽ രാവിലെ മുതൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും,ഇത് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുത്തീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറയുന്നു. മാതൃഭൂമി ഡോട് കോമിനോട് ആയിരുന്നു സൗബിന്റെ പിതാവിന്റെ പ്രതികരണം.

കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ലാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും ,തുടർന്ന് സെക്യൂരിറ്റിക്കാരന്റെ പരാതിയെ തുടർന്നാണ് സൗബിൻ അറസ്റ്റിൽ ആയതെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍