TopTop
Begin typing your search above and press return to search.

96 റിലീസ് ചെയ്യാന്‍ 4 കോടി രൂപ സ്വന്തം പോക്കറ്റിൽ നിന്നിറക്കി വിജയ് സേതുപതി

96 റിലീസ് ചെയ്യാന്‍ 4 കോടി രൂപ സ്വന്തം പോക്കറ്റിൽ നിന്നിറക്കി വിജയ് സേതുപതി

വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം 96 മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ ചിത്രത്തിന്റെ സുഗമമായ റിലീസിന് വേണ്ടി നാലു കോടി രൂപ സ്വന്തം പോക്കറ്റിൽ നിന്നിറക്കിയത് നടൻ വിജയ് സേതുപതി ആണെന്ന് ദി ന്യൂസ് മിനുട്ട് ചെയ്യുന്നു. പ്രേക്ഷകർക്കെന്ന പോലെ നിർമാതാക്ക‌ളുടെയും താരമാണ് വിജയ് സേതുപതി.

'96 ന് പുലർച്ചെ എല്ലാ തീയറ്ററുകളിലും പ്രദർശനം ഉണ്ടായിരുന്നു. എന്നാൽ തീയറ്ററുകളിൽ കൃത്യസമയത്ത് പ്രിന്റ് എത്തിക്കാൻ സാധിക്കാത്തതിനാൽ പകുതിയിലേറേ ഷോകൾ തീയറ്റർ ഉടമകൾ റദ്ദാക്കി. റിലീസിങ്ങിനു തൊട്ടുമുൻപ് നാലുകോടിയോളം രൂപ അടിയന്തരമായി നൽകാൻ നിർമ്മാതാവിനോട് അദ്ദേഹത്തിന്റെ സാമ്പത്തിക പങ്കാളികൾ ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യം മുന്നിൽ കണ്ട സേതുപതി തന്റെ കയ്യിൽ നിന്ന് നാലുകോടിയോളം രൂപ നൽകുകയായിരുന്നു. പണം നൽകിയതിനെ തുടർന്ന് മുടങ്ങിക്കിടന്ന പല ഷോകളും പുനഃസ്ഥാപിച്ചു.

വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന കെ രാമചന്ദ്രനും ജാനകി ദേവിയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളായിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

മികച്ച അഭിനയം കൊണ്ട് തന്റേതായ ഇടം ഉണ്ടാക്കിയ വ്യക്തിയാണ് വിജയ് സേതുപതി. വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടാണ് വിജയ് സേതുപതി തമിഴ് സിനിമയില്‍ ഇടം കണ്ടെത്തിയത്. വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിനായി. അതുകൊണ്ട് തന്നെയാണ് 'മക്കള്‍ സെല്‍വന്‍' എന്ന സ്‌നേഹത്തോടെ തമിഴ് പ്രേക്ഷകര്‍ സേതുപതിയെ വിളിക്കുന്നത്.

നാലു കൂടി രൂപ നൽകി ഒരു സിനിമയുടെ റിലീസിന് സഹായിക്കുന്ന സേതുപതി അതെ ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി ആയി കൈപ്പറ്റിയത് 3 കോടി രൂപ ആണെന്നതാണ് മറ്റൊരു രസകരമായ വസ്തുത.

നവാഗതനായ പ്രേം കുമാർ സംവിധാനം ചെയ്ത '96' ൽ ജനകരാജ്, വിനോദിനി, കാളി വെങ്കട് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.azhimukham.com/film-vijaysethupathi-96-review-writes-sailan/


Next Story

Related Stories