Top

'താങ്ക്‌സ് മോഹന്‍ ഗോഡ് ബ്ലസ് യു': പിറന്നാൾ ആശംസകൾക്ക് മോഹൻലാലിന് നന്ദി പറഞ്ഞ് തലൈവർ

വെള്ളത്തിരയിലെ സൂപ്പര്‍ താരങ്ങളുടെ ജന്‍മദിനാഘോഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എപ്പോഴും വൈറലാകാറുണ്ട്. താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തും കേക്ക് മുറിച്ചും ഒപ്പം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. ഇപ്പോള്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ 68 പിറന്നാള്‍ ആഘോഷങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ് നിറയുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവരും മറ്റ് മേഖലിയില്‍ നിന്നുള്ളവരും താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.

https://twitter.com/Mohanlal/status/1072699681409363968

മലയാളത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിന് ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. തലൈവര്‍ മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദിയും അറിയിച്ചു. താങ്ക്‌സ് മോഹന്‍ ഗോഡ് ബ്ലസ് യു എന്നായിരുന്നു മോഹന്‍ലാലിന് രജനിയില്‍ നിന്ന് മറുപടി ലഭിച്ചത്. ലാല്‍ എന്നും ലാലേട്ടന്‍ എന്നും മോഹന്‍ലാലിനെ വിളിച്ചു ശീലമുള്ളവര്‍ക്ക് രജനിയുടെ മോഹന്‍ എന്ന വിളി പുതുമയുള്ളതായി. ഇരുവരുടെയും ആരാധകരും അത് ഏറ്റെടുത്തിരുന്നു. മോഹന്‍ ലാലിനു പുറമെ നടന്‍ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ്എ താരം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് ആശംസകര്‍ അറിയിച്ചിരുന്നു. രജിനിയുടെ ജന്‍മദിനത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ ഔദ്യോഗിക ട്രെയിലര്‍ സണ്‍ ടിവി പുറത്തു വിട്ടത്.

Next Story

Related Stories