TopTop
Begin typing your search above and press return to search.

മരിച്ചെന്ന് വ്യാജ പ്രചരണം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി അഞ്ജു

മരിച്ചെന്ന് വ്യാജ പ്രചരണം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി അഞ്ജു
പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി അഞ്ജു തന്നെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.താന്‍ മരിച്ചെന്ന വ്യാജവാര്‍ത്തകള്‍ നല്‍കിയവരോട് അഞ്ജു പറയുന്നു. ' സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണ്. നിരവധി പേര്‍ ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. ഇപ്പോള്‍ താനും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് തന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തുന്നതായും അഞ്ജു പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും
നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. '' അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുന്നു. എന്തിനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രണ്ടാം വയസ്സില്‍ സിനിമ ജീവിതം ആരംഭിച്ച നടിയാണ് അഞ്ജു. മഹേന്ദ്രന്റെ ഉത്തിരി പൂക്കള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ച നടി 'ബേബി അഞ്ജു' അറിയപ്പെട്ടു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ബാലതാരമായി വന്ന അഞ്ജു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം മകളായും  വേഷമിട്ടിട്ടുണ്ട് അഞ്ജു. ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം തമിഴ് സീരിയലുകളില്‍ സജീവമമായിരുന്നു.

അതേസമയം അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് വ്യക്തമാക്കി അഞ്ജു തന്നെ രംഗത്ത് വരികയായിരുന്നു.

Next Story

Related Stories