വൈറല്‍

അവാര്‍ഡ് ദാനച്ചടങ്ങില്‍ ലാലിനെതിരെ അലന്‍സിയറുടെ കൈത്തോക്ക്; പ്രതിഷേധമോ, പ്രതിഷേധക്കാരെ ട്രോളിയതോ?

Print Friendly, PDF & Email

സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു. എന്നാൽ സർക്കാരും മോഹൻലാലും പ്രതിഷേധ സ്വരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതിനിടെയാണ് അലൻസിയറുടെ വികൃതി.

A A A

Print Friendly, PDF & Email

എന്നും വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ക്കിറങ്ങി ശ്രദ്ധ നേടിയ നടനാണ് അലന്‍സിയര്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരം ഇന്നലെ വിതരണം ചെയ്ത വേളയിലും വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി അലന്‍സിയര്‍ ഇന്നലെ വേദിയിലെത്തി. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു, മോഹൻലാലിനെതിരെയുള്ള പ്രതിഷേധമാണോ, ലാലിനെതിരെ പ്രതിഷേധിച്ചവരെ പരിഹസിച്ചതാണോ എന്നിനിയും വ്യക്തമല്ല. തുടർന്നു സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

അതേസമയം തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ മനോരമയോടു പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സ്വഭാവ നടൻ പുരസ്‌കാരം സ്വീകരിക്കാൻ എത്തിയതായിരുന്നു അലൻസിയർ. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു. എന്നാൽ സർക്കാരും മോഹൻലാലും പ്രതിഷേധ സ്വരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതിനിടെയാണ് അലൻസിയറുടെ വികൃതി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കവേയായിരുന്നു അലന്‍സിയറുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ശ്രമം ഉണ്ടായത്. വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലന്‍സിയര്‍ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു.

(ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍