സിനിമാ വാര്‍ത്തകള്‍

’16 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് ഒത്തിരി വേദനയോടെയായിരുന്നു’ : ആമീര്‍ഖാന്‍ മനസ് തുറക്കുന്നു

കോഫി വിത്ത് കരണ്‍ എപ്പിസോഡിലാണ് നടന്‍ ആദ്യവിവാഹത്തെ കുറിച്ച് മനസ് തുറന്നത്.

തന്റെ ആദ്യ വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയത് ഏറെ വേദനയോടെയായിരുന്നുവെന്ന് ആമീര്‍ഖാന്‍. കോഫി വിത്ത് കരണ്‍ എപ്പിസോഡിലാണ് നടന്‍ ആദ്യവിവാഹത്തെ കുറിച്ച് മനസ് തുറന്നത്. ’16 വര്‍ഷം ഞാനും റീനയും ഒരുമിച്ച് ജീവിച്ചു. നീണ്ട വര്‍ഷത്തെ ഈ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വേദനയോടെയായിരുന്നു ആമീര്‍ പറയുന്നു.

തങ്ങള്‍ ഇരുവരും വേര്‍പിരിയാന്‍ എടുത്ത തീരുമാനം റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നല്‍കുന്നതായിരുന്നു. പക്ഷേ ഞങ്ങള്‍ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയില്‍ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല ആമിര്‍ പറഞ്ഞു.

’16 വര്‍ഷം അവള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം എന്റെ വ്യക്തിത്വത്തെ വളരാന്‍ സഹായിച്ചു. നന്നേ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്. എന്നിരുന്നാലും ഞാന്‍ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നല്‍കിയിരുന്നു ആമിര്‍ പറഞ്ഞു. 1986 ലായിരുന്നു ആമിര്‍ഖാനും റീനയുമായുളള വിവാഹം. 2002 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്.

2005 ലാണ് കിരണ്‍ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആസാദ് റാവു ഖാന്‍ എന്നൊരു മകനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍