താര സംഘടന എഎംഎംഎയില്‍ ഭിന്നത. സംഘടന ട്രിഷറായ ജഗദീഷ് നല്കിയ രാവിലെ നല്കിയ (15-10-2018) പത്ര കുറിപ്പില്‍ താന്‍ എഎംഎംഎ വക്താവായിട്ടാണ് എത്തിയിരിക്കുന്നതെന്നും പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സംഘടന സെക്രട്ടറിയായ സിദ്ദിഖ് പ്രതികരിച്ചത് എഎംഎംഎയിക്ക് അങ്ങനെയൊരു വക്താവ് ഇല്ലെന്നും ജഗദ്ദീഷിന്റെ പറഞ്ഞത് അറിഞ്ഞിട്ടില്ലെന്നുമാണ്.
ഇതിനെ തുടര്‍ന്ന് പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ദിഖിന്റെ വാദം ജഗദീഷും തള്ളി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്ത കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നും ജഗദ്ദീഷ് പറഞ്ഞു. താന്‍ എഎംഎംഎയുടെ വക്താവ് തന്നെയാണ് അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദ്ദീഷ് കൂട്ടിച്ചേര്‍ത്തു.
ജഗദീഷ് അമ്മയുടെ ട്രഷറര്‍ മാത്രമാണ്. സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇത് പറയുന്നത്. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് കണ്ടിട്ടില്ല, എന്താണ് അതില്‍ പറഞ്ഞതെന്ന് അറിയില്ല. ഇത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം ആണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.
അതേസമയം ഡബ്ല്യൂസിസി അംഗം പാര്‍വ്വതിയും ഇതിനോട് പ്രതികരിച്ചു. ജഗദീഷ് പറയുന്നതാണോ.. സിദ്ദിഖ് പറയുന്നതാണോ.. എഎംഎംഎയുടെ നിലപാട് ആര് പറയുന്നതാണെന്ന് വ്യക്തമാക്കണമെന്ന് പാര്‍വ്വതി പറഞ്ഞു. എഎംഎംഎക്കുള്ള മറുപടി കൃത്യ സമയത്ത് തന്നെ നല്‍കുമെന്നും പാര്‍വ്വതി വ്യക്തമാക്കി.
https://www.azhimukham.com/trending-amma-afraid-to-take-action-against-dileep-mohanlal-express-his-slippery-nature/
https://www.azhimukham.com/cinema-wcc-reveals-mohanlals-real-face-on-actress-attack-case/
https://www.azhimukham.com/cinema-revathy-against-mohanlal/
https://www.azhimukham.com/trending-we-are-hurt-says-wcc-against-amma/
https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/