TopTop

തരമണിക്കുശേഷം മറ്റൊരു സിനിമ ചെയ്തിട്ടില്ല, ഞാന്‍ നഗ്നയായി അഭിനയിക്കാം, ഒരു വിജയ് നായികയെ പോലെ വന്നുപോകാന്‍ വയ്യാ; ആന്‍ഡ്രിയ

തരമണിക്കുശേഷം മറ്റൊരു സിനിമ ചെയ്തിട്ടില്ല, ഞാന്‍ നഗ്നയായി അഭിനയിക്കാം, ഒരു വിജയ് നായികയെ പോലെ വന്നുപോകാന്‍ വയ്യാ; ആന്‍ഡ്രിയ
ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിമാരില്‍ ആന്‍ഡ്രിയ ജെര്‍മിയയെ വ്യത്യസ്തയാക്കുന്നത് സിനിമയ്ക്കു പുറത്തുള്ള അവരുടെ നിലപാടുകളാണ്. തന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന ഒന്നിനും താന്‍ തയ്യാറല്ലെന്ന് പലവട്ടം പറഞ്ഞ്, സിനിമ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിട്ടുണ്ട് ആന്‍ഡ്രിയ. സിനിമ കളര്‍ഫുള്‍ ആക്കാനും പ്രേക്ഷകനെ ആകര്‍ഷിക്കാനും മാത്രമുള്ള എസെന്‍സ് ആയി നായികമാരെ കാണരുതെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഇത്തരം നിലപാട് കൊണ്ട് ഒരു ധിക്കാരി പരിവേഷവും ഈ നടിക്ക് സിനിമമേഖല ചാര്‍ത്തി കൊടുത്തിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്രിയ വീണ്ടും വീണ്ടും തന്റെ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. ഒരുപക്ഷേ ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ആന്‍ഡ്രിയ കഴിഞ്ഞ ദിവസം ഒരു വനിത കോളേജില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവച്ചത്. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതും സിനിമ തന്നെ എങ്ങനെ പരിഗണിക്കണമെന്നുമായിരുന്നു ആന്‍ഡ്രിയ വ്യക്തമാക്കിയത്. അവരുടെ വാക്കുകള്‍;

നിങ്ങള്‍ വശ്വസിക്കുമോ, ഇല്ലയോ എന്നറിയില്ല. തരമണിക്ക് ശേഷം ഞാന്‍ മറ്റൊരു പ്രൊജക്ടില്‍ കരാര്‍ ആയിട്ടില്ല. അതേ, ഒരൊറ്റ സിനിമ പോലും. ഒരു വിജയ് സിനിമയില്‍ നായികയായി എന്നിരിക്കട്ടെ, മൂന്നു പാട്ടുകളില്‍ ഡാന്‍സ് ചെയ്യാമെന്നല്ലാതെ മറ്റൊന്നും ആ നായികയ്ക്ക് ചെയ്യാനില്ല. പക്ഷേ, അവര്‍ക്ക് കൂടുതല്‍ സിനിമകളിലേക്ക് ക്ഷണം വരും.

തരമണി എല്ലാവര്‍ക്കും ഇഷ്ടമായ സിനിമയാണ്. എന്റെ പ്രകടനത്തെ ഒത്തിരിപ്പേര്‍ അഭിനന്ദിച്ചു. സിനിമ നല്ല അഭിപ്രായമാണ് നേടിയത്. പക്ഷേ, ആ സിനിമ ചെയ്ത ശേഷം മറ്റൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചില്ല. എന്തുകൊണ്ട? ഒരു നടി ശക്തമായ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ പിന്നീടവള്‍ ആവശ്യപ്പെടുന്നതും ആ ചെയ്തതിലും കൂടുതല്‍ ചെയ്യാനായിരിക്കും, അല്ലാതെ തന്റെ സൗന്ദര്യം സ്‌ക്രീനില്‍ കാണിക്കാനിയിരിക്കില്ല.


ഞാന്‍ ഹോട്ട് ആണ്, സെക്‌സി ആണ്. പക്ഷേ എനിക്ക് അഭിനയിക്കാനും കഴിയും. അതുകൊണ്ട് എനിക്കു വേണ്ടി വേഷങ്ങള്‍ എഴുതു. അരക്കെട്ട് കുലുക്കാന്‍ മാത്രം സ്‌ക്രീനിലേക്ക് വരാന്‍ എന്നെ വിളിക്കരുത്. സുതാര്യമായ വസ്ത്രങ്ങള്‍ ധരിക്കാനും, അതില്‍ സന്തോഷിക്കാനും വിളിക്കരുത്. ഞാനതില്‍ അത്ര സന്തോഷിക്കുന്നില്ല. ഞാന്‍ പൂര്‍ണ നഗ്നയായി സ്‌ക്രീനില്‍ വരാം, പക്ഷേ, അത്രമേല്‍ പ്രധാന്യം ആ സിനിമയില്‍ എന്റെ നഗ്നതയ്ക്ക് ഉണ്ടായിരിക്കണം.

http://www.azhimukham.com/singer-suchitra-reveals-private-party-pics-of-dhanush-andrea-tamil-celebs/

http://www.azhimukham.com/suchithra-tweets-again-dhanush-anirudh-sexually-insult-kollywood/

Next Story

Related Stories