TopTop
Begin typing your search above and press return to search.

അവാര്‍ഡ് അറിഞ്ഞയുടന്‍ നിമിഷയ്ക്ക് അനുവിന്റെ മുത്തം; ശേഷം അഭിനന്ദന പ്രവാഹം/വീഡിയോ

അവാര്‍ഡ് അറിഞ്ഞയുടന്‍ നിമിഷയ്ക്ക് അനുവിന്റെ മുത്തം; ശേഷം അഭിനന്ദന പ്രവാഹം/വീഡിയോ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ഒപ്പത്തിനൊപ്പം മത്സരിച്ച അനു സിതാരയും നിമിഷ സജയനും അവാര്‍ഡ് പ്രഖ്യാപനം കണ്ടത് ഒരുമിച്ചിരുന്ന്. രാവിലെ കൊച്ചി പാലാരിവട്ടത്തുള്ള നിമിഷയുടെ വീട്ടിലേക്ക് അനു എത്തിച്ചേരുകയായിരുന്നു. മന്ത്രി എകെ ബാലന്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും.

സിനിമയില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നയുടന്‍ അനു കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അതോടെ നിമിഷയുടെ വീട്ടിലെ ഫോണിലും മൊബൈല്‍ ഫോണിലും അഭിനന്ദന പ്രവാഹങ്ങള്‍ എത്താന്‍ തുടങ്ങി.

മികച്ച നടിയായി തെരഞ്ഞെടുപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ അറിയിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു അതില്‍. ഇനിയും കഠിനാധ്വാനം തുടരുമെന്നും തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്.

കുപ്രസിദ്ധ പയ്യനിലെ പ്രകടനവും അംഗീകരിക്കപ്പെട്ടു. ഇതില്‍ അനു സിത്താരയും അഭിനയിച്ചിട്ടുണ്ട്. അനുവിന്റെ ക്യാപ്റ്റന്‍ ആണ് പുരസ്‌കാരത്തിനായി അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്. 

Next Story

Related Stories