Top

ടൊവിനോയുമായി ഗ്യാപ്പ് ഇട്ട് നില്‍ക്കാന്‍ പറഞ്ഞ ആരാധകന് അനു സിത്താരയുടെ കിടിലന്‍ മറുപടി

ടൊവിനോയുമായി ഗ്യാപ്പ് ഇട്ട് നില്‍ക്കാന്‍ പറഞ്ഞ ആരാധകന് അനു സിത്താരയുടെ കിടിലന്‍ മറുപടി
ടൊവിനോയുമായി ഗ്യാപ്പ് ഇട്ട് നില്‍ക്കാന്‍ പറഞ്ഞ ആരാധകന് അനു സിത്താര കൊടുത്ത കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ കൊണ്ടാടുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ടൊവിനോയുടെ ലിപ്-ലോക്ക് രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ മലയാളത്തിന്റെ ഇമ്രാന്‍ ഹഷ്മി എന്ന പേരും ടൊവിനോയ്ക്ക് വീണു.

ടൊവിനോയുടെ അടുത്ത ചിത്രമായ 'കുപ്രസിദ്ധ പയ്യനില്‍' അനു സിത്താരയാണ് നായിക. ഇപ്പോള്‍ ആരാധകന്‍ അനു സിത്താരയോടെ ടൊവിനോയെ സൂക്ഷിക്കണം, ടൊവിനോയുമായി ഗ്യാപ്പ് ഇട്ട് നില്‍ക്കണം എന്നൊക്കെ ട്രോളികൊണ്ട് കമന്റ് ഇടുകയാണ്.

കമന്റുകളില്‍ ഒന്ന് 'ചേച്ചി ടോവിനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതി' എന്നായിരുന്നു. ഉടനെ തന്നെ അനുവിന്റെ മറുപടിയും എത്തി ടൊവിനോയുമായി ചേര്‍ന്ന് നില്‍ക്കുന്ന 'കുപ്രസിദ്ധ പയ്യനില്‍' ഒരു ചിത്രവും കൂട്ടത്തില്‍ ഇത്രയും ഗ്യാപ്പ് മതിയോ എന്ന കുറിപ്പുമായിരുന്നു മറുപടി. ഏതായാലും അനുവിന്റെ റിപ്ലേ കമന്റ് ഹിറ്റായിരിക്കുകയാണ്.






Next Story

Related Stories