സിനിമാ വാര്‍ത്തകള്‍

എന്റെ സിനിമകള്‍ കാണുന്നവര്‍ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയില്ല: ഡോ. ബിജു

Print Friendly, PDF & Email

എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അന്താരാഷ്ട്ര വേദികളിലാണ് അത് പ്രദര്‍ശിപ്പിക്കുന്നത്

A A A

Print Friendly, PDF & Email

തന്റെ സിനിമകള്‍ അന്താരാഷ്ട്ര വേദികളിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അവിടെ ആര്‍ക്കും മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ അറിയില്ലെന്നും ഡോ. ബിജു. അതിനാല്‍ തന്നെ അതില്‍ ആര് അഭിനയിക്കുന്നുവെന്നത് തന്നെ സംബന്ധിക്കുന്ന കാര്യമല്ലെന്നും ബിജു പറയുന്നു. ഡോ. ബിജുവിന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ബിജു.

ഡോ. ബിജുവുമായി ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടന്നെന്നും എന്നാല്‍ തന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ ബിജുവിന് സാധിക്കാതെ പോയതോടെ ആ ചര്‍ച്ചകള്‍ അവിടെ അവസാനിക്കുകയായിരുന്നെന്നുമാണ് മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ആ സിനിമയില്‍ അഭിനയിച്ചില്ലെന്ന് കരുതി എനിക്കൊന്നും സംഭവിച്ചില്ല. അതിലഭിനയിച്ചു എന്നുവച്ച് ഒന്നും സംഭവിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അത് അത്തരത്തിലൊരു സിനിമയായിരുന്നെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

എനിക്ക് അതില്‍ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്ക് ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. പക്ഷെ അത്രയ്ക്ക് ബ്രില്യന്റ് ആയിരിക്കണം ആ ചിത്രം. വാസ്തുഹാര പോലെയോ വാനപ്രസ്ഥം പോലെയോ ആയിരിക്കണം. അല്ലാതെ മനഃപൂര്‍വം ആര്‍ട്ഹൗസ് സിനിമയില്‍ അഭിനയിച്ച് കളയാം എന്നുവിചാരിച്ച് അഭിനയിക്കേണ്ട അവസ്ഥ തനിക്ക് ഇപ്പോഴില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം അത്രയ്ക്ക് വലിയ ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ഒരു ഇനിഷ്യല്‍ ചര്‍ച്ച മാത്രമാണ് നടന്നത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അന്താരാഷ്ട്ര വേദികളിലാണ് അത് പ്രദര്‍ശിപ്പിക്കുന്നത്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയില്ലെന്നുമാണ് ബിജു പറയുന്നത്. ആ സിനിമകള്‍ കാണുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ്. അതുകൊണ്ട് സിനിമയുടെ ക്വാളിറ്റി മാത്രമാണ് തന്റെ സിനിമകളുടെ വിഷയം. നമ്മളോട് സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ സഹകരിക്കുന്നുവെന്ന് മാത്രം.

ഒരുപക്ഷെ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ തന്റെ ചിത്രത്തിന് കേരളത്തില്‍ മാത്രമാണ് മൈലേജ് ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന് താല്‍പര്യമുണ്ടെങ്കില്‍ എന്റെ സിനിമയില്‍ അഭിനയിക്കാമെന്നും ബിജു വ്യക്തമാക്കുന്നു. അതേസമയം തനിക്ക് അതില്‍ വലിയ താല്‍പര്യമൊന്നുമില്ലെന്നും ബിജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍